വിഭാഗീയതക്കെതിരെ മാനവീയം മൈത്രീ സായാഹ്നം

കാലടി: വര്‍ധിച്ചു വരുന്ന വര്‍ഗീയ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരില്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ ശ്രീമൂലനഗരം ഏരിയ കമ്മിറ്റി മാനവീയം മൈത്രീ സായാഹ്നം സംഘടിപ്പിച്ചു. സമ്മേളനം കെ ജെ യു വൈ.പ്രസിഡന്റ് സി എം മൗലവി ആലുവ ഉദ്ഘാടനം ചെയ്തു. വി എച്ച് അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. എന്‍ സി ഉഷാകുമാരി (സി പി എം), ഇ വി വിജയകുമാര്‍ (കോണ്‍ഗ്രസ്), എം എസ് ഹാഷിം (മുസ്‌ലിംലീഗ്) എന്നിവര്‍ ആശംസകളര്‍പ്പിച്ചു. വിവിധ സെഷനുകളില്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ഭാരവാഹികളായ കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ബഷീര്‍ മദനി പ്ര സംഗിച്ചു. എസ് എസ് എല്‍ സി സമ്പൂര്‍ണ എപ്ലസ് നേടി യവര്‍ക്കും നൂറു ശതമാനം വിജയം നേടിയ ശ്രൂമൂലനഗരം അകവൂര്‍ ഹൈസ്‌കൂളിനും ഡോ. ഇസ്മായില്‍ കരിയാട് അവാര്‍ഡുകള്‍ സമ്മാനിച്ചു. വെളിച്ചം പരീക്ഷാ വിജയികള്‍ക്കുള്ള ഉപഹാരം ഐ എസ് എം സംസ്ഥാന സെക്രട്ടറി അയ്യൂബ് എടവനക്കാട് സമ്മാനിച്ചു. ‘ദയ ഭവന്‍’ നിര്‍മാണ ഫണ്ടുദ്ഘാടനം റസിം ഉസ്മാന്‍ സേട്ട് കൊച്ചി നിര്‍വ്വഹിച്ചു. സാബിഖ് മാഞ്ഞാലി, സിയാദ് എടത്തല, എം പി അബു, എ എ സുനീര്‍ പ്രസംഗിച്ചു.
