മാനസികപ്രതിരോധവും പ്രധാനമാണ് ആരാധനാലയങ്ങള്‍ തുറക്കണം -ഖത്തീബ് കൗണ്‍സില്‍ കേരള
കോഴിക്കോട്: കോവിഡ് വ്യാപനത്തോടെ അടച്ചുപൂട്ടിയ ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിച്ച് തുറക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ഖത്തീബ് കൗണ്‍സില്‍ കേരള സംസ്ഥാന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. ചെയര്‍മാന്‍ കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. ശാരീരിക പ്രതിരോധത്തോടൊപ്പം മാനസിക പ്രതിരോധവും അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. ഡോ. ജാബിര്‍ അമാനി, പ്രൊഫ. കെ പി സകരിയ്യ, എം അഹ്മദ് കുട്ടി മദനി, പി മൂസക്കുട്ടി മദനി, കെ എം ജാബിര്‍, കെ എം കുഞ്ഞമ്മദ് മദനി, എം കെ പോക്കര്‍ സുല്ലമി ചര്‍ച്ചയില്‍ പങ്കെടുത്തു. ഖത്തീബ് കൗണ്‍സില്‍ കേരള ജില്ലാ ചാപ്റ്റര്‍ രൂപീകരിച്ചു. പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, ഫൈസല്‍ ചക്കരക്കല്‍ (കണ്ണൂര്‍), ഒ അബ്ദുല്ലത്തീഫ് മദനി, ഇര്‍ഷാദ് മാത്തോട്ടം (കോഴിക്കോട് സൗത്ത്), അമീര്‍ അന്‍സാരി, സലീം അസ്ഹരി (വയനാട്), അലി അന്‍വാരി, വീരാന്‍ സലഫി (മലപ്പുറം ഈസ്റ്റ്), എ ടി ഹസ്സന്‍ മദനി, ഗുല്‍സാര്‍ (മലപ്പുറം വെസ്റ്റ്), ഡോ. അബ്ദുസലഫി, കെ പി ഉബൈദുല്ല ഫാറൂഖി (പാലക്കാട്), കെ എം ജാബിര്‍, ഷിയാസ് സലഫി (എറണാകുളം) എന്നിവരെ വിവിധ ജില്ലകളിലെ ചെയര്‍മാന്‍ കണ്‍വീനര്‍മാരായി തെരഞ്ഞെടുത്തു.