22 Sunday
December 2024
2024 December 22
1446 Joumada II 20

മാളിയക്കണ്ടി ഹുസൈന്‍ ഹാജി

പി അബ്ദുറഹ്മാന്‍ സുല്ലമി പുത്തൂര്‍


പുത്തൂര്‍: ഇസ്‌ലാഹി കാരണവര്‍ മാളിയക്കണ്ടി ഹുസൈന്‍ ഹാജി (74) നിര്യാതനായി. പുത്തൂരിലും പരിസരങ്ങളിലും ഇസ്‌ലാഹി പ്രബോധന പരിപാടികളില്‍ നിത്യ സാന്നിധ്യമായിരുന്നു. ഈ പ്രദേശങ്ങളില്‍ വാദപ്രതിവാദങ്ങളും ഖണ്ഡന പ്രസംഗങ്ങളും നടന്ന സന്ദര്‍ഭങ്ങളിലെല്ലാം അവിടെ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ സംബന്ധിച്ച് വ്യക്തമായ പദ്ധതി തയ്യാറാക്കാന്‍ ഹുസൈന്‍ ഹാജിയായിരുന്നു മുമ്പില്‍ നിന്നത്. മികച്ച കര്‍ഷകനായിരുന്ന അദ്ദേഹം ഇസ്‌ലാഹീ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. ഭാര്യ: സൈനബ, മക്കള്‍: ബഷീര്‍, ഹസീന. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)

Back to Top