22 Wednesday
March 2023
2023 March 22
1444 Ramadân 0

മാല്‍ക്കം എക്‌സിന്റെ കൊലപാതകം അന്വേഷിക്കണമെന്ന് മകള്‍ ഷഹ്ബാസ്

പൗരാവകാശ നേതാവ് മാല്‍ക്കം എക്‌സിന്റെ വധത്തില്‍ യു എസ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് മകള്‍ ഇല്‍യാസ് ഷഹ്ബാസ്. മാല്‍ക്കം എക്‌സിന്റെ 58-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് ശബാസ് ഇക്കാര്യം വ്യക്തമാക്കിയത്. ഫെഡറല്‍, ഗവണ്‍മെന്റ് ഏജന്‍സികള്‍ മാല്‍ക്കം എക്‌സിനെ വധിക്കാന്‍ ഗൂഢാലോചന നടത്തുകയും പദ്ധതി നടപ്പിലാക്കുകയും ചെയ്തതിന്റെ തെളിവുകള്‍ തന്ത്രപരമായി മറച്ചുവെച്ചതായി ഇല്‍യാസ് ഷഹ്ബാസ് ആരോപിച്ചു. അല്‍ഹാജ് മാലിക് ഷഹ്ബാസ് എന്നറിയപ്പെടുന്ന മാല്‍ക്കം എക്‌സ് 1925 ല്‍ ജനിച്ചു. 1946ല്‍ കവര്‍ച്ചയുടെ പേരില്‍ ജയിലിലായി. ജയിലില്‍ വെച്ച് മാല്‍ക്കം എക്‌സ് മുസ്‌ലിം പ്രസ്ഥാനമായ എന്‍ ഒ ഐയെ (ചമശേീി ീള കഹെമാ) കുറിച്ച് അറിയുകയും പ്രസ്ഥാന നേതാവായ എലിജ മുഹമ്മദിന്റെ അധ്യാപനങ്ങളില്‍ സ്വാധീനിക്കപ്പെടുകയും ചെയ്തു. 1964ല്‍, മാല്‍ക്കം എക്‌സ് എന്‍ ഒ ഐ വിട്ടു. 1965 ഫെബ്രുവരിയില്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ ഓഡോബണ്‍ ബോള്‍റൂമില്‍ സംസാരിച്ചുകൊണ്ടിരിക്കെ മാല്‍ക്കം എക്‌സിനു നേരെ മൂന്ന് പേര്‍ വെടിയുതിര്‍ത്തു. 39-ാം വയസ്സിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x