മലബാര്‍ സമര ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കപ്പെടണം: ഐ എസ് എം ചരിത്രബോധനം

മഞ്ചേരി: ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നടന്ന പോരാട്ടങ്ങള്‍ക്ക് വേദിയായ മലബാറിലെ വിവിധ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കാനുള്ള ബാധ്യത, സ്വാതന്ത്ര്യ സമരപോരാളികളെ ബോധപൂര്‍വം തമസ്‌കരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് സര്‍ക്കാറിനെതിരെ ധീരമായി ചെറുത്ത് നിന്ന സംസ്ഥാന സര്‍ക്കാറിനുണ്ടെന്ന് ഐ എസ് എം ‘ചരിത്രബോധനം’ അഭിപ്രായപ്പെട്ടു. മലബാറില്‍ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ അടിച്ചമര്‍ത്താന്‍ നേതൃത്വം നല്‍കിയ കളക്ടര്‍ എച്ച് വി കൊണോലിയുടെ പേരില്‍ നാമകരണം ചെയ്യപ്പെട്ട വിനോദസഞ്ചാര കേന്ദ്രമടക്കം, സമാന സ്വഭാവമുള്ള എല്ലാ കേന്ദ്രങ്ങളെയും മലബാര്‍ സമരനായകന്മാരുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണമെന്ന് ഐ എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ സമിതി സംഘടിപ്പിച്ച ‘ചരിത്രബോധനം’ പരിപാടി ആവശ്യപ്പെട്ടു.
ഡോ. യു പി യഹ്‌യാഖാന്റെ അധ്യക്ഷതയില്‍ നടന്ന പ്രോഗ്രാമില്‍ വിവിധ യുവജന സംഘടനകളെ പ്രതിനിധീകരിച്ച് പി കെ മുബഷിര്‍ (ഡി വൈ എഫ് ഐ), ഹഫ്‌സല്‍ റഹ്മാന്‍ (യൂത്ത് ലീഗ്), പി കെ നൗഫല്‍ ബാബു (യൂത്ത് കോണ്‍ഗ്രസ്), ഡോ. സുഫ്‌യാന്‍ അബ്ദുസത്താര്‍ (ഐ എസ് എം), ജൗഹര്‍ അയനിക്കോട് (ഐ എസ് എം), വിവിധ കോളജുകളിലെ ചരിത്ര വകുപ്പുകളെ പ്രതിനിധീകരിച്ച് ജാഫര്‍ ഓടക്കല്‍ (മലപ്പുറം ഗവ.കോളജ്), ഫൈസല്‍ ടി കെ (യൂണിറ്റി കോളേജ് മഞ്ചേരി), അബ്ദുറഹൂഫ് (പി എസ് എം ഒ കോളജ് തിരൂരങ്ങാടി), വിവിധ അധ്യാപക സംഘടനാ പ്രതിനിധികളായി പി ടി മണികണ്ഠന്‍ (കെ എസ് ടി എ), ഇസ്മാഈല്‍ പൂതനാരി (കെ എസ് ടി യു), ടി സി അബ്ദുല്‍ ലത്തീഫ് (കെ എ ടി എഫ്), കെ.പി. അബ്ദുറഹ്മാന്‍ സുല്ലമി, വി ടി ഹംസ സംസാരിച്ചു.
