മഹ്‌റം ഇല്ലാതെ ഉംറ വിസ എല്ലാ രാജ്യക്കാര്‍ക്കും: ആവര്‍ത്തിച്ച് സുഊദി

വനിതാ തീര്‍ഥാടകര്‍ക്ക് രക്തബന്ധുക്കളുടെ സാന്നിധ്യമില്ലാതെ (മഹ്‌റം) ഉംറ നിര്‍വഹിക്കാമെന്ന് ആവര്‍ത്തിച്ച് സഊദി. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നുള്ള വനിതാ തീര്‍ഥാടകര്‍ക്കും തനിച്ച് ഉംറ വീസ അനുവദിക്കും. മഹ്‌റമില്ലാതെ ഉംറ ചെയ്യാമെന്ന് ഏപ്രിലില്‍ അറിയിച്ചിരുന്നെങ്കിലും ചില രാജ്യങ്ങള്‍ വനിതകളെ തനിച്ച് അയച്ചിരുന്നില്ല. നേരത്തേ 45 വയസ്സിനു താഴെയുള്ള വനിതകള്‍ക്ക് പിതാവിന്റെയോ ഭര്‍ത്താവിന്റെയോ രക്തബന്ധുക്കളുടെയോ കൂടെ മാത്രമേ ഉംറ നിര്‍വഹിക്കാന്‍ അനുമതി ഉണ്ടായിരുന്നുള്ളൂ. ഈ നിയമം മാറ്റിയതോടെ ഏതു വിസയില്‍ സഊദിയി ല്‍ എത്തിയാലും ഉംറ നിര്‍വഹിക്കാമെന്നും അറിയിച്ചിട്ടുണ്ട്.
