മഹിതം മാനവീയം സൗഹൃദ സദസ്സ്

താനൂര്‍: ദേശീയതയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ രാജ്യത്ത് ശക്തിപ്പെടുമ്പോള്‍ ജാതി, മത, വര്‍ഗ വ്യവസ്ഥകള്‍ക്കതീതമായ ജനാധിപത്യ സംവിധാനങ്ങള്‍ക്കേ ഇന്ത്യയുടെ ആത്മാവിനെ തിരികെ നല്‍കാനാകൂ എന്ന് ഐ എസ് എം താനൂര്‍ മണ്ഡലം സമിതി സംഘടിപ്പിച്ച മഹിതം മാനവീയം സൗഹൃദ സദസ്സ് അഭിപ്രായപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറി എം ടി മനാഫ് ഉദ്ഘാടനം ചെയ്തു. വി പി ആബിദ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. മുഹമ്മദ് ദാനിഷ് (യൂത്ത് കോണ്‍ഗ്രസ്), വിശാഖ് താനൂര്‍ (ഡി വൈ എഫ് ഐ), ജംഷീദ് തുറുവായില്‍ (യൂത്ത്‌ലീഗ്), എം എം അഷ്‌റഫ്, സഫ്ദര്‍ ഹഷ്മി, സി കെ ജലീല്‍ ഇട്ടിലാക്കല്‍, എന്‍ കെ റാഷിദ് പ്രസംഗിച്ചു.
