മഹാറ വ്യക്തിത്വ വികസന പരിശീലനം
ഓമശ്ശേരി: മദ്‌റസ വിദ്യാര്‍ത്ഥികളുടെ ജീവിത നൈപുണികള്‍ പരിശീലിപ്പിക്കുന്നതിന് ‘മഹാറ’ ലൈഫ് സ്‌കില്‍ ഡവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു. എം കെ പോക്കര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. പി അലി അബ്ദുറസാക്ക് അധ്യക്ഷത വഹിച്ചു. യഹ്‌യ, റസാക്ക് മലോറം പരിശീലനത്തിന് നേതൃത്വം നല്‍കി. ഷൈജല്‍ കല്ലുരുട്ടി, യഹ്‌യ കരുവമ്പൊയില്‍, കെ കെ റഫീഖ് സലഫി, പി അബൂബക്കര്‍ മദനി, എന്‍ ടി അബ്ദുസലാം മദനി, സഫിയ ടീച്ചര്‍, സഈദ, അഫീഫ, സന നജീബ് പ്രസംഗിച്ചു.
