മഹല്ല് സംഗമം
കൊണ്ടോട്ടി: അരൂര്‍ മനാറുല്‍ഹുദാ മഹല്ല് സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം പ്രസിഡന്റ് ചുണ്ടക്കാടന്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ജലീല്‍ മദനി, ലുഖ്മാന്‍ പോത്തുകല്ല് ക്ലാസെടുത്തു. വെളിച്ചം, ബാലവെളിച്ചം വിജയികള്‍ക്ക് സമ്മാന വിതരണം നടത്തി. ടി കെ അബ്ബാസ്, കെ ജൗഹര്‍, കെ എന്‍ ഹാരിസ്, ഹാദില്‍, കെ സി കുഞ്ഞു, ടി കെ മോയിന്‍കുട്ടി, എം ഉമര്‍, കോളാടി അഹമ്മദ്, എം മുഹമ്മദ്, കെ എന്‍ ഹംസ പ്രസംഗിച്ചു. സാബിറ മജീദ് അധ്യക്ഷത വഹിച്ചു. വനിതാസംഗമത്തില്‍ ബുഷ്‌റ നജാത്തിയ, കെ ആബിദ, കെ എന്‍ നിഹ്‌ല പ്രസംഗിച്ചു.