ചരിത്രത്തെ ഭയക്കുന്നവര്‍
ടി കെ മൊയിതീന്‍ മുത്തന്നൂര്‍
ഘട്ടംഘട്ടമായി മദ്യ ഉപയോഗം കുറക്കുമെന്ന് പറഞ്ഞ് ഭരണത്തിലേറിയ സര്‍ക്കാര്‍ ഇപ്പോഴിതാ കെ എസ് ആര്‍ ടി സി ഡിപ്പോകളില്‍ പോലും മദ്യഷോപ്പുകള്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നു. സ്ത്രീകള്‍ക്കുനേരെയുള്ള കടന്നാക്രമണങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും പ്രധാനകാരണം മദ്യമാണെന്നിരിക്കെ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നീക്കങ്ങള്‍ ഒഴിവാക്കേണ്ടതാണ്. കരയിലെന്ന പോലെത്തന്നെ ആകാശ യാത്രയിലും മദ്യം വില്ലനാണ്. വിമാനത്തില്‍ നിന്ന് മദ്യം സേവിച്ച് ഒരു മന്ത്രി സഹായാത്രികയെ കടന്നുപിടിച്ച സംഭവം അല്‍പകാലം മുമ്പ് കേരളത്തില്‍ ചര്‍ച്ചയായിരുന്നു. കടം വീട്ടാനാണ് ഡിപ്പോകളില്‍ മദ്യവില്‍പനയെങ്കില്‍ മാറിമാറി വരുന്ന സര്‍ക്കാറുകള്‍ വരുത്തുന്ന ഭീമമായ കടങ്ങള്‍ തീര്‍ക്കാന്‍ എന്ത് പദ്ധതിയാണ് കൊണ്ടുവരിക? നാടിന്റെ പ്രധാന വരുമാനമായിരുന്ന ഗള്‍ഫ് പണത്തിന്റെ കുത്തൊഴുക്കു നിന്നതും കാര്‍ഷികമേഖല തളര്‍ന്നതും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്രോതസ്സിനെ ബാധിച്ചിട്ടുണ്ട്. ഇത്തരം മേഖലകളെ പുനരുജ്ജീവിപ്പിക്കുന്നതിനു പദ്ധതിയൊരുക്കുകയാണ് ഒരു മാതൃകാ സര്‍ക്കാര്‍ ചെയ്യേണ്ടത്.