27 Saturday
July 2024
2024 July 27
1446 Mouharrem 20

മദ്‌റസാധ്യാപക സമ്മേളനം


എടവണ്ണ: മദ്‌റസാ വിദ്യാഭ്യാസത്തിന്റെ മഹത്വവും പവിത്രതയും കാത്തുസൂക്ഷിക്കാന്‍ മാനേജ്‌മെന്റും അധ്യാപകരും രക്ഷിതാക്കളും തയ്യാറാകയെങ്കില്‍ മാത്രമേ സനാതന ധാര്‍മികതയിലധിഷ്ഠിതമായ സമൂഹ സൃഷ്ടിപ്പ് എന്ന മദ്‌റസാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം സാധ്യമാവു എന്ന് സി ഐ ഇ ആര്‍ ജില്ലാ മദ്‌റസാധ്യാപക സമ്മേളനം അഭിപ്രായപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഡോ. യു പി യഹ്‌യഖാന്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ഗഫൂര്‍ തിക്കോടി, അബദുല്‍വഹാബ് നന്മണ്ട ക്ലാസ്സെടുത്തു. സി ഐ ഇ ആര്‍ ജില്ല ചെയര്‍മാന്‍ എ നൂറുദ്ദീന്‍, സെക്രട്ടറി എം കെ ബഷീര്‍, എം പി അബ്ദുല്‍കരീം സുല്ലമി, കെ അബ്ദുല്‍അസീസ്, ശാക്കിര്‍ബാബു കുനിയില്‍ പ്രസംഗിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x