മദ്‌റസാധ്യാപക പരിശീലനം

കണ്ണൂര്‍: സി ഐ ഇ ആര്‍ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ മദ്‌റസാ അധ്യാപകര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ ശബീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സി ഐ ഇ ആര്‍ ജില്ലാ ചെയര്‍മാന്‍ റമീസ് പാറാല്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് സി സി ശക്കീര്‍ ഫാറൂഖി, സി ഐ ഇ ആര്‍ ജില്ലാ കണ്‍വീനര്‍ ജൗഹര്‍ ചാലക്കര, വി വി മഹ്മൂദ് മാട്ടൂല്‍ പ്രസംഗിച്ചു. പരിശീലനത്തിന് സി ഐ ഇ ആര്‍ സംസ്ഥാന സെക്രട്ടറി എം ടി അബ്ദുല്‍ ഗഫൂര്‍, സിജി റിസോഴ്‌സ് പേഴ്‌സണ്‍ ഷാഫി പാപ്പിനിശ്ശേരി നേതൃത്വം നല്‍കി.
