17 Thursday
October 2024
2024 October 17
1446 Rabie Al-Âkher 13

മദ്‌റസ: ബാലാവകാശ കമ്മീഷന്റെ ഉത്തരവ് ഭരണഘടനാ വിരുദ്ധം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ


കോഴിക്കോട്: മദ്‌റസകള്‍ അടച്ചുപൂട്ടാന്‍ സംസ്ഥാനങ്ങളോട് ഉത്തരവിട്ട ദേശീയ ബാലാവകാശ കമ്മീഷന്റെ നടപടി നിരുത്തരവാദപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. കുട്ടികളില്‍ കൊച്ചുനാള്‍ മുതല്‍ക്കേ ധാര്‍മിക മൂല്യങ്ങളും സമൂഹിക ബന്ധങ്ങളും മര്യാദാരീതികളും പരിശീലിപ്പിക്കുന്ന മദ്‌റസകളെക്കുറിച്ച ബാലാവകാശ കമ്മീഷന്റെ ആരോപണം അടിസ്ഥാന രഹിതമാണ്. സംഘ്പരിവാറിന്റെ വിദ്വേഷ അജണ്ട നടപ്പാക്കുകയാണ് ബാലാവകാശ കമ്മീഷന്‍ ചെയ്യുന്നത്.
മതം വിശ്വസിക്കാനും പഠിക്കാനും പ്രചരിപ്പിക്കാനുമുള്ള ഭരണഘടനാപരമായ മൗലികാവകാശത്തെ ചോദ്യം ചെയ്യുന്ന ബാലാവകാശ കമ്മീഷന്‍ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ തള്ളിക്കളയണമെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ ആവശ്യപ്പെട്ടു. മുസ്‌ലിം മഹല്ലുകളില്‍ വര്‍ധിച്ചുവരുന്ന ധൂര്‍ത്തിനും വിവാഹ രംഗത്തെ ആഭാസങ്ങള്‍ക്കുമെതിരില്‍ വിശ്വാസികളെ ബോധവത്കരിക്കാന്‍ വിപുലമായ കര്‍മ പദ്ധതികള്‍ നടപ്പിലാക്കാനും യോഗം തീരുമാനിച്ചു.
സംസ്ഥാന വൈ.പ്രസിഡന്റ് കെ പി അബ്ദുറഹ്‌മാന്‍ സുല്ലമി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എം അഹമ്മദ്കുട്ടി മദനി, എന്‍ എം അബ്ദുല്‍ജലീല്‍, കെ പി സകരിയ്യ, എന്‍ജി. സൈതലവി, എം എം ബഷീര്‍ മദനി, കെ എം കുഞ്ഞമ്മദ് മദനി, അഡ്വ. മുഹമ്മദ് ഹനീഫ, കെ എ സുബൈര്‍, ഡോ. ഐ പി അബ്ദുസ്സലാം, എം ടി മനാഫ്, ബി പി എ ഗഫൂര്‍, ഹമീദലി ചാലിയം, കെ പി അബ്ദുറഹ്‌മാന്‍, പി സുഹൈല്‍ സാബിര്‍, എം കെ മൂസ, സലീം കരുനാഗപ്പള്ളി, പി അബ്ദുസ്സലാം, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ജാബിര്‍ അമാനി, ഡോ. കെ ടി അന്‍വര്‍ സാദത്ത്, ഫഹീം പുളിക്കല്‍, റുക്‌സാന വാഴക്കാട്, പാത്തൈക്കുട്ടി ടീച്ചര്‍ പ്രസംഗിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x