മദ്‌റസാ പ്രവേശനോത്സവം

ഖത്തര്‍ ഇസ്‌ലാഹി സെന്റര്‍ മദീന ഖലീഫ മദ്‌റസ പ്രവേശനോത്സവം കെ എന്‍ സുലൈമാന്‍ മദനി ഉദ്ഘാടനം ചെയ്യുന്നു.
ദോഹ: ഇസ്‌ലാമിക് സ്റ്റഡി സെന്റര്‍ മദീന ഖലീഫ മദ്‌റസ പ്രവേശനോത്സവം ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കെ എന്‍ സുലൈമാന്‍ മദനി ഉദ്ഘാടനം ചെയ്തു. മദ്‌റസാ ചെയര്‍മാന്‍ എം ടി ഷാഹിര്‍, ഇസ്‌ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് അബ്ദുല്ലത്തീഫ് നല്ലളം, പ്രിന്‍സിപ്പല്‍ അബ്ദുറഹ്മാന്‍ സലഫി, പ്രിന്‍സിപ്പല്‍ ശഹീര്‍ ഇരിങ്ങത്ത്, താജുദ്ദീന്‍ മുല്ലവീടന്‍, മുജീബ് കുറ്റ്യാടി പ്രസംഗിച്ചു.