മദ്‌റസാധ്യാപക രക്ഷാകര്‍തൃ സംഗമം
കണ്ണൂര്‍: പൊതുവിദ്യാഭ്യാസത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ പാഠ്യവിഷയമാക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ് കുട്ടി പറഞ്ഞു. സി ഐ ഇ ആര്‍ മദ്‌റസാധ്യാപക രക്ഷാകര്‍തൃ ജില്ലാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി ഐ ഇ ആര്‍ ജില്ലാ ചെയര്‍മാന്‍ റമീസ് പാറാല്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സാദിഖ് മാട്ടൂല്‍, സിജി റിസോഴ്‌സ്‌പേഴ്‌സണ്‍ ഷാഫി പാപ്പിനിശ്ശേരി, എം അഹമ്മദ് കുട്ടി മദനി, സി സി ശക്കീര്‍ ഫാറൂഖി, റാഫി പേരാമ്പ്ര, സി ടി ആയിഷ, സുഹാന ഇരിക്കൂര്‍, ജസീല്‍ പൂതപ്പാറ പ്രസംഗിച്ചു.