26 Thursday
December 2024
2024 December 26
1446 Joumada II 24

മാടമ്പി രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു

അബ്ദുര്‍റസ്സാഖ്

ഇന്ത്യയെന്നത് ഒരു ജനാധിപത്യ മതേതര രാഷ്ട്രമാണ്. ഏതൊരു പൗരനും, ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന ഏതൊരു സംഘടനക്കും തുല്യ പരിഗണനയാണത് വിഭാവനം ചെയ്യുന്നത്. ഏതു സംഘടനക്കും നിയമവിധേയമായി പ്രവര്‍ത്തിക്കുന്നതിനും ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ഭരണഘടന സ്വാതന്ത്ര്യം നല്കുന്നുണ്ട്. എന്നാല്‍, ഇതിനു വിരുദ്ധമായി തങ്ങളുടേതല്ലാത്ത ഒരു അടയാളങ്ങളും തങ്ങളുടെ ഭൂരിപക്ഷ മേഖലകളില്‍ വേണ്ട എന്ന് മാടമ്പിത്തരം കാണിക്കുന്നവരെ നമുക്കിടയില്‍ കാണാനൊക്കും. ഉത്തരേന്ത്യയില്‍ അത് പതിവു കാഴ്ചയാണ്. രാഷ്ട്രീയമായി ഏറെ പ്രബുദ്ധത നേടിയെന്നഹങ്കരിക്കുന്ന കേരളത്തിലും ഇത്തരം പാര്‍ട്ടി ഗ്രാമങ്ങളും മാടമ്പിത്തരങ്ങളും നിലനില്ക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കാസര്‍ഗോഡ് ചീമേനിയില്‍ ഒരു സംഘടന തങ്ങളുടെ പതാകയുയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അത് തടയുകയും വെല്ലുവിളി മുഴക്കുകയും ചെയ്ത സംഘടനാനുഭാവികളെ കാണുകയുണ്ടായി. തികച്ചും ജനാധിപത്യവിരുദ്ധമായ ഇത്തരം മാടമ്പി നടപടികള്‍ക്ക് സംഘടനകള്‍ വളം വെച്ചു കൊടുക്കുമ്പോള്‍ കാലിനടിയിലെ മണ്ണു കോരിയൊഴിവാക്കുകയാണ് തങ്ങളെന്ന് ഓര്‍ക്കുന്നതു നന്ന്. ജനങ്ങള്‍ കൃത്യമായി തങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്നോര്‍ത്താല്‍ നന്ന്. അക്രമത്തിന്റെ പാത കയ്യൊഴിയുകയും സമാധാനത്തിന്റെയും സഹവര്‍ത്തനത്തിന്റെയും പാത സ്വീകരിക്കുകയും മാത്രമാണ് പോംവഴി.

 

കത്തുകള്‍ ഇ-മെയിലായും അയക്കാം
letters.shababweekly@gmail.com

Back to Top