7 Tuesday
January 2025
2025 January 7
1446 Rajab 7

എം എസ് എം സംസ്ഥാന കമ്മിറ്റി; ജസീം സാജിദ് പ്രസിഡന്റ്, ആദില്‍ നസീഫ് ജന.സെക്രട്ടറി, ജസിന്‍ നജീബ് ട്രഷറര്‍


മഞ്ചേരി: അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള എം എസ് എം സംസ്ഥാന സമിതിയെ സംസ്ഥാന കൗണ്‍സില്‍ തെരഞ്ഞെടുത്തു. ജസീം സാജിദ് (പാലക്കാട്) ആണ് പ്രസിഡന്റ്. ആദില്‍ നസീഫ് ഫാറൂഖി (മലപ്പുറം) ജന.സെക്രട്ടറിയും ജസീന്‍ നജീബ് (കണ്ണൂര്‍) ട്രഷററുമാണ്. ലുഖ്മാന്‍ പോത്തുകല്ല്, സമാഹ് ഫാറൂഖി, നദീര്‍ കടവത്തൂര്‍, നുഫൈല്‍ തിരൂരങ്ങാടി (വൈ.പ്രസിഡന്റ്), ഷഫീഖ് അസ്ഹരി, അഡ്വ. നജാദ് കൊടിയത്തൂര്‍, ഫഹീം പുളിക്കല്‍, ഷഹീം പാറന്നൂര്‍, സവാദ് പൂനൂര്‍ (സെക്രട്ടറി), നദീര്‍ മൊറയൂര്‍, സാജിദ് കോട്ടയം, ദാനിഷ് അരീക്കോട്, റാഫിദ് ചെറിയമുണ്ടം, അന്‍ഷിദ് നരിക്കുനി, ഫവാസ് കുണ്ടുങ്ങല്‍, റബീഹ് മാട്ടൂല്‍ (സെക്രട്ടറിയേറ്റ് അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍.
മഞ്ചേരിയില്‍ നടന്ന കൗണ്‍സില്‍ യോഗം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ ഉദ്ഘാടനം ചെയ്തു. എം എസ് എം സംസ്ഥാന പ്രസിഡന്റ് ഫാസില്‍ ആലുക്കല്‍ അധ്യക്ഷത വഹിച്ചു. പ്രവര്‍ത്തന- സാമ്പത്തിക റിപ്പോര്‍ട്ട് യോഗം അംഗീകരിച്ചു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഇസ്മായില്‍ കരിയാട് റിട്ടേണിങ് ഓഫീസര്‍ ആയിരുന്നു. എം അഹ്മദ് കുട്ടി മദനി, എന്‍ എം അബ്ദുല്‍ജലീല്‍, ഡോ. ജാബിര്‍ അമാനി, ഡോ. കെ ടി അന്‍വര്‍ സാദത്ത്, നബീല്‍ പാലത്ത്, ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍, റിഹാസ് പുലാമന്തോള്‍, ഡോ. സാബിത്ത്, നസീഫ് അത്താണിക്കല്‍, ഷഫീഖ് അസ്ഹരി, ജസീന്‍ നജീബ്, ലുക്മാന്‍ പോത്തുകല്ല്, ഇസ്ഹാഖ് കടലുണ്ടി, ജസീം സാജിദ് പ്രസംഗിച്ചു. ചീഫ് ഇലക്ഷന്‍ ഓഫീസര്‍ അദീബ് പൂനൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Back to Top