എം എസ് എം സംഗമം
തിരൂര്‍: ഓണ്‍ലൈന്‍ പഠനസൗകര്യത്തിന് പൊതു വിദ്യാലയത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഏകീകൃത ഡിജിറ്റല്‍ ഉപകരണം വിദ്യാഭ്യാസ വകുപ്പ് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് എം എസ് എം തെക്കന്‍ കുറ്റൂര്‍ മേഖല ‘ലീഡ് ഇറ’ സംഗമം ആവശ്യപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ വൈസ് പ്രസിഡന്റ് പാറപ്പുറത്ത് മുഹമ്മദ്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. എ മുന്‍ദിര്‍ അധ്യക്ഷത വഹിച്ചു. എം എസ് എം സംസ്ഥാന ജന. സെക്രട്ടറി സഹീര്‍ വെട്ടം, ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് ജലീല്‍ വൈരങ്കോട്, കെ ഹുസൈന്‍, പി നിസാര്‍, സമീല്‍ പാറപ്പുറത്ത്, പി യാസിര്‍, മുഫീദ് ചക്കരമൂല, സക്കരിയ്യ കുറ്റൂര്‍, പി നിബ്രാസുല്‍ ഹഖ്, കെ മുന്‍ദിര്‍, കെ സൈനബ പ്രസംഗിച്ചു. ഭാരവാഹികള്‍: മുന്‍ദിര്‍ ആയപ്പള്ളി (പ്രസി), പി അനസ് (സെക്ര) കെ മുന്‍ദിര്‍ (ട്രഷറര്‍). ഷഹല്‍ മംഗലം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.