എം എസ് എം ആലപ്പുഴ ജില്ല കമ്മിറ്റി അമല്‍ സെയ്ഫ് പ്രസിഡന്റ്, ഷാഹിദ് സെക്രട്ടറി
ആലപ്പുഴ: എം എസ് എം ആലപ്പുഴ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഡ്വ. അമല്‍ സെയ്ഫ് കായംകുളം (പ്രസിഡന്റ്), ഷാഹിദ് ഇക്ബാല്‍ (സെക്രട്ടറി), ആദില്‍ മുബാറക് (ട്രഷറര്‍), യു ബിലാല്‍, യാസീന്‍ ജഹാസ്, റയ്യാന്‍ കായംകുളം (വൈ.പ്രസിഡന്റ്), ആദില്‍ അമീന്‍, അന്‍സില്‍ അരൂര്‍, സല്‍മാന്‍ കബീര്‍ (ജോ.സെക്രട്ടറി), സജ്ജാദ് കബീര്‍, മുഹ്‌സിന്‍ മുനീര്‍, മുഹമ്മദ് അല്‍ത്താഫ് അരൂര്‍, തന്‍വീര്‍ ബഷീര്‍, ഹിഷാം സിയാദ്, ജഫീല്‍ നസീര്‍ (സെക്രട്ടറിയേറ്റ് അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍. സംസ്ഥാന പ്രതിനിധി അദീബ് പൂനൂര്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ തെരഞ്ഞെടുപ്പു സമിതി ചെയര്‍മാന്‍ എ പി നൗഷാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന റിട്ടേണിങ് ഓഫീസര്‍ ഫിറോസ് ഐക്കരപ്പടി തെരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷഹീര്‍ വെട്ടം, കെ എന്‍ എം മണ്ഡലം സെക്രട്ടറി മുബാറക് അഹമ്മദ്, ഐ എസ് എം സംസ്ഥാന സെക്രട്ടറി ഷമീര്‍ ഫലാഹി, അമീര്‍ ഹാദി പ്രസംഗിച്ചു.