2 Monday
December 2024
2024 December 2
1446 Joumada II 0

എം എം അഹ്മദ് കോയ

കെ പി മൊയ്തീന്‍, കൊടുവള്ളി


കൊടുവള്ളി: കെ എന്‍ എം ശാഖാ പ്ര വര്‍ത്തകനും കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന എം എം അഹമദ് കോയ (80) നിര്യാതനായി.
സര്‍ക്കാര്‍ തലത്തിലും സന്നദ്ധ, ആരോഗ്യ സംഘടനകളുടെ ആഭിമുഖ്യത്തിലും നടക്കുന്ന വിവിധ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒറ്റയാള്‍ പോരാട്ടത്തിലൂടെ പ്രചോദനം നല്‍കിയ വ്യക്തിയായിരുന്നു അദ്ദേഹം.
ലഹരി കേസുകളിലുള്ള ശിക്ഷകള്‍ക്ക് കടുപ്പം വേണമെന്നാവശ്യപ്പെട്ട് അദ്ദേഹം രാഷ്ട്രപതി കെ ആര്‍ നാരായണന് ക ത്തെഴുതിയിരുന്നു. മദ്യ, മയക്കുമരുന്ന് നിരോധന സമിതി ജില്ലാ കമ്മിറ്റി അംഗം, കൊടുവള്ളി മേഖലാ പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. സാമൂഹിക തിന്മകള്‍ക്കെതിരെ ബോധവത്കരണ പ്രഭാഷണങ്ങള്‍ നടത്തിയതിന്റെ ഫലമായി അക്രമണങ്ങളും വധഭീഷണിയും നേരിടേണ്ടിവന്നിട്ടുണ്ട്. ഭാര്യമാര്‍: കുഞ്ഞാമിന പൊന്‍പാറക്കല്‍, മര്‍യക്കുട്ടി അക്കാപറമ്പത്ത്. മക്കള്‍: സാഹിറ, സാഹിദ, അബ്ദുല്‍ശുക്കൂര്‍, സക്കീര്‍ ഹുസൈന്‍. അല്ലാഹു പരേതന് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍.

Back to Top