എം ഡി ഹോം പ്രൊജക്ട് ആദ്യ വീടിന്റെ സമര്‍പ്പണം നടത്തി
കോഴിക്കോട്: കെ എന്‍ എം മര്‍കസുദ്ദഅ്‌വ കോഴിക്കോട് സൗത്ത് ജില്ലാ സമിതിയുടെ ഭവന നിര്‍മ്മാണ പദ്ധതിയായ എം ഡി ഹോം പ്രൊജക്ടില്‍ പൂര്‍ത്തിയായ ആദ്യ വീടിന്റെ താക്കോല്‍ ദാനം സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉളിശ്ശേരിക്കുന്നില്‍ നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ പി ഷമീന, അജീബ ഷമീല്‍, കെ എന്‍ എം ജില്ലാ സെക്രട്ടറി ടി പി ഹുസൈന്‍കോയ, ഐ എസ് എം ജില്ലാ പ്രസിഡണ്ട് ഇഖ്ബാല്‍ ചെറുവാടി, അബ്ദുല്‍ മുബാറക്, കെ സൈനുദ്ദീന്‍, ഹോം പ്രൊജക്ട് കണ്‍വീനര്‍ ടി കെ മുഹമ്മദലി, ജില്ലാ ട്രഷറര്‍ അബ്ദുല്‍റഷീദ് മടവൂര്‍, ബി വി മെഹബൂബ്, പി കെ അബ്ദുറഹിമാന്‍ പ്രസംഗിച്ചു. കോഴിക്കോട് സൗത്ത് ജില്ലയിലെ 10 മണ്ഡലങ്ങളിലും ഓരോ വര്‍ഷവും സമാന മാതൃകയില്‍ നിര്‍ധനര്‍ക്ക് വീട് നിര്‍മിച്ചു നല്‍കും.