22 Sunday
December 2024
2024 December 22
1446 Joumada II 20

എം എ നബീസ

ഹാസില്‍ മുട്ടില്‍


മുട്ടില്‍: കുട്ടമംഗലത്തെ സജീവ ഇസ്‌ലാഹീ പ്രവര്‍ത്തകയും മുട്ടില്‍ ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്ന എം എ നബീസ (78) നിര്യാതയായി. നഴ്‌സറി നബീസ എന്ന പേരില്‍ നാട്ടുകാര്‍ക്കിടയില്‍ സുപരിചിതയായ നബീസാത്ത, ഖുര്‍ആന്‍ ക്ലാസുകള്‍ക്കും പള്ളിയിലെ ആരാധനാ കര്‍മങ്ങള്‍ക്കും ഒന്നാംനിരയിലുണ്ടായിരുന്നു. തന്റെ യൗവന കാലത്ത് ഇസ്‌ലാമിന്റെ ആശയാദര്‍ശങ്ങള്‍ മനസിലാക്കി ആ വെളിച്ചം സ്വീകരിച്ച അവര്‍, കുട്ടമംഗലത്തെ ഇസ്‌ലാഹീ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകള്‍ക്കിടയിലെ നിറസാന്നിധ്യമായിരുന്നു. മതപ്രവര്‍ത്തനത്തിലും പൊതു പ്രവര്‍ത്തനത്തിലും വ്യാപൃതയായ നബീസാത്ത നാട്ടുകാര്‍ക്കിടയില്‍ തന്റെ ഹൃദ്യമായ പെരുമാറ്റം കൊണ്ടും ഇടപെടലുകള്‍ കൊണ്ടും പ്രിയങ്കരിയായിരുന്നു. ഇ മുസ്തഫയാണ് മകന്‍. അല്ലാഹു പരേതക്ക് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)

Back to Top