23 Monday
December 2024
2024 December 23
1446 Joumada II 21

ശ്വാസകോശ രോഗം: ചൈനക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തണമെന്ന് യു എസ്


കുട്ടികളില്‍ ശ്വാസകോശ രോഗം വ്യാപകമായതിന് പിന്നാലെ ചൈനക്ക് യു എസിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തണമെന്ന് സെനറ്റര്‍മാര്‍ യു എസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടു. റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ മാര്‍കോ റൂബിയോ, ജെ ഡി വാന്‍സ്, റിഖ് സ്‌കോട്ട്, ടോമി ട്യൂബര്‍വില്‍, മൈക് ബ്രൗണ്‍ എന്നിവരാണ് പരാതി നല്‍കിയത്. ശ്വാസകോശ രോഗങ്ങള്‍ വര്‍ധിക്കുന്നത് ലോകവ്യാപകമായി ആശങ്കക്ക് ഇടയാക്കുന്നതായി കഴിഞ്ഞാഴ്ച ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. ഇതെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കണമെന്നും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന ചൈനയോട് ആവശ്യപ്പെടുകയും ചെയ്തു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ബൈഡന്‍ ഭരണകൂടം വ്യക്തമാക്കി. എന്നാല്‍ കാലാവസ്ഥക്ക് അനുസരിച്ചുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ മാത്രമാണിതെന്നും അസ്വാഭാവികമായി ഒന്നുതന്നെയില്ലെന്നുമായിരുന്നു ആശങ്കകള്‍ അറിയിച്ചവര്‍ക്ക് ചൈന നല്‍കിയ മറുപടി.

Back to Top