18 Saturday
July 2026
2026 July 18
1448 Safar 2

ലോക വ്യാപാരസംഘടനക്ക് ആദ്യമായി വനിതാ മേധാവി


ലോക വ്യാപാരസംഘടനക്ക് ആദ്യമായി വനിതാ മേധാവി. നൈജീരിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞയായ ഇന്‍ഗോസി ഒകോഞ്ചോ ഇവേലയാണ് പുതിയ ഡബ്ല്യു ടി ഒ മേധാവി. ഈ പദവിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ വ്യക്തിയുമാണ് 66 കാരിയായ ഇന്‍ഗോസി. ദക്ഷിണ കൊറിയയുടെ പ്രതിനിധി പിന്മാറിയതോടെ വോട്ടെടുപ്പില്ലാതെയാണ് ഇന്‍ഗോസി ഒകോഞ്ചോ ഇവേല തെരഞ്ഞെടുക്കപ്പെട്ടത്. ലോകബാങ്ക് ചുമതലയിലും നൈജീരിയയുടെ ധനമന്ത്രിയായും 25 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള വ്യക്തിയാണ് ഇന്‍ഗോസി. 164 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ലോക വ്യാപാരസംഘടന. മാര്‍ച്ച് ഒന്നിനാണ് ഇന്‍ഗോസി സ്ഥാനമേറ്റെടുക്കുക.

Back to Top