ലിവിംങ് ടുഗദര്‍ മദ്രാസ് ഹൈകോടതി വിധി സ്വാഗതാര്‍ഹം: ഐ എസ് എം
മലപ്പുറം: നിയമപ്രകാരം വിവാഹിതരാകാതെ ദീര്‍ഘകാലം ഒരുമിച്ച് ജീവിച്ചതിന്റെ (ലിവിംങ് ടുഗദര്‍) പേരില്‍ കുടുംബകോടതിയില്‍ വൈവാഹിക തര്‍ക്കങ്ങള്‍ ഉന്നയിക്കാനാകില്ലെന്ന മദ്രാസ് ഹൈകോടതി വിധി വിവാഹ ബന്ധത്തിന്റെ പവിത്രതയും സാമൂഹിക ഭദ്രത നിലനിര്‍ത്തുന്നതില്‍ വിവാഹത്തിന്റെ പങ്ക് ഉയര്‍ത്തിക്കാട്ടുന്നതുമാണെന്ന് ഐ എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ജൗഹര്‍ അയനിക്കോട് അധ്യക്ഷത വഹിച്ചു. കൗണ്‍സില്‍ മീറ്റ് കെ എന്‍ എം മര്‍ക്കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എം അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി, ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.അന്‍വര്‍ സാദത്ത്, ജില്ലാ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് മംഗലശ്ശേരി, ജില്ലാ ട്രഷറര്‍ ഫാസില്‍ ആലുക്കല്‍, ഫിറോസ് കൊച്ചിന്‍, പി എം എ സമദ് ചുങ്കത്തറ, ജാബിര്‍ വാഴക്കാട്, ഫിറോസ് ടി ടി, റോഷന്‍ പൂക്കോട്ടുംപാടം സംസാരിച്ചു.