28 Tuesday
July 2026
2026 July 28
1448 Safar 12

നുണകള്‍ കൊണ്ട് ന്യായം സ്ഥാപിക്കാന്‍ ഇസ്റായേല്‍ ശ്രമം


യുദ്ധത്തിനുള്ള ന്യായം സ്ഥാപിക്കാന്‍ ഇസ്റായേല്‍ പടച്ചുവിട്ട രണ്ട് കളവുകള്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. അതിലൊന്ന് ഒരു ജര്‍മന്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നെന്നതും മറ്റൊന്ന് ഹമാസ് 40 കുട്ടികളെ കൊന്നു എന്നതുമായിരുന്നു. രണ്ടു നുണകളും ജൂത മാധ്യമങ്ങളിലൂടെ പുറത്തു വരികയും അന്താരാഷ്ട്ര ഇസ്രായേല്‍ അനുകൂല മാധ്യമങ്ങള്‍ ഏറ്റുപിടിക്കുകയുമായിരുന്നു. യു എസ് പ്രസിഡന്റ് ബൈഡന്‍ വരെ താന്‍ ആ കുട്ടികളുടെ ഫോട്ടോ കണ്ടെന്നു സാക്ഷ്യപ്പെടുത്തുക പോലുമുണ്ടായി. എന്നാല്‍, അവ കളവായിരുന്നു എന്ന് തെളിഞ്ഞിരിക്കുകയാണ്. തന്റെ മകള്‍ ശാനി ലൂക്ക് ഹോസ്പിറ്റലില്‍ ജീവനോടെ ഉണ്ടെന്നും തന്റെ അമ്മയെ ഫോണ്‍ വിളിച്ചു എന്നും പറഞ്ഞുകൊണ്ട് അമ്മ തന്നെ രംഗത്ത് വന്നു. ജര്‍മ്മന്‍ വനിതക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു വരെ കേരളത്തില്‍ ഇസ്രായേലി അനുകൂലികള്‍ പോസ്റ്ററുകള്‍ തയ്യാറാക്കിയിരുന്നു. ഇസ്രായേലിലേക്ക് കടന്ന ഹമാസ് അവിടെ 40 കുട്ടികളെ കൊന്നു എന്നുള്ളതായിരുന്നു രണ്ടാമത്തെ പ്രചാരണം. ഇസ്രയേലിലെ പത്രപ്രവര്‍ത്തക നിക്കോള്‍ സെടേക് ആയായിരുന്നു ഇത് ആദ്യം പുറത്തുവിട്ടത്. എന്നാല്‍ അതിന്റെ ഉറവിടം അന്വേഷിച്ച് എത്തിയവര്‍ക്ക് അവരില്‍ നിന്ന് കൃത്യമായ മറുപടി കിട്ടിയില്ല. ഒരു വലിയ നുണ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതായിരുന്നു ആ പത്രപ്രവര്‍ത്തക.

Back to Top