ഇന്ത്യന്‍ ലൈബ്രറി കോണ്‍ഗ്രസ് ഇന്റര്‍നാഷണല്‍ ബുക്‌ഫെസ്റ്റില്‍ യുവതയുടെ ശ്രദ്ധേയ സാന്നിധ്യം
കണ്ണൂര്‍: ഇന്ത്യന്‍ ലൈബ്രറി കോണ്‍ഗ്രസ് ആദ്യമായി സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ബുക്‌ഫെസ്റ്റില്‍ യുവത ബുക് ഹൗസ് ശ്രദ്ധേയ സാന്നിധ്യമായി. കലക്ടറേറ്റ് മൈതാനിയില്‍ നടന്ന പുസ്തകമേളയില്‍ നിരവധി സന്ദര്‍ശകരെത്തി. യുവത ബുക്‌സിന്റെ സ്റ്റാള്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെ. മേയര്‍ കെ ശബീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് സി സി ശക്കീര്‍ ഫാറൂഖി, വൈസ് പ്രസിഡന്റ് ടി മുഹമ്മദ് നജീബ്, പി ടി പി മുസ്തഫ, റബീഹ് മാട്ടൂല്‍, ജസീല്‍ പൂതപ്പാറ, ഹാരിസ് പുന്നക്കല്‍ പങ്കെടുത്തു.