പാഠ്യപദ്ധതിയിലൂടെ ലിബറലിസം അടിച്ചേല്‍പ്പിക്കരുത്: എം എസ് എം
മലപ്പുറം: പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ വിദ്യാര്‍ഥികളില്‍ ലിബറല്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്നും പാഠ്യപദ്ധതി പരിഷ്‌കരണത്തിലെ അനാവശ്യ ധൃതി ഒഴിവാക്കണമെന്നും എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ഫഹീം പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശഹീര്‍ പുല്ലൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ് ഫാറൂഖി, ഡാനിഷ് അരീക്കോട്, ജില്ലാ സെക്രട്ടറി ഫഹീം ആലുക്കല്‍, നജീബ് തവനൂര്‍, ജംഷാദ് എടക്കര, അന്‍ഷാദ് പന്തലിങ്ങല്‍, റോഷന്‍ പൂക്കോട്ടുംപാടം, റഫീഖ് അകമ്പാടം, ജൗഹര്‍ അരൂര്‍, മുഹ്‌സിന്‍ കുനിയില്‍, അജ്മല്‍ കൂട്ടില്‍, ബിലാല്‍ പുളിക്കല്‍, അന്‍ജിദ് അരിപ്ര, അബ്‌സം കുണ്ടുതോട്, സഹല്‍ മുബാറക്ക്, ബജീല്‍ വണ്ടൂര്‍, ഷബ്‌ലാന്‍ മങ്കട പ്രസംഗിച്ചു.