24 Friday
March 2023
2023 March 24
1444 Ramadân 2

എല്‍ ജി ബി ടി ക്യു: നിയന്ത്രണത്തിന് നിയമം പാസാക്കി റഷ്യ


എല്‍ ജി ബി ടി ക്യു പ്ലസ് സമൂഹത്തിന് മേല്‍ കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ നീക്കവുമായി റഷ്യയും. ഇതിനായുള്ള ബില്ലില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ ഒപ്പുവെച്ചു. ഇതുസംബന്ധിച്ച ബില്‍ നേരത്തെ റഷ്യന്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. എന്നാല്‍ പ്രസിഡന്റിന്റെ ഒപ്പ് കൂടി ലഭിക്കേണ്ടതുണ്ടായിരുന്നു നിയമം പ്രാബല്യത്തില്‍ വരാന്‍. ആ കടമ്പയാണ് ഇപ്പോള്‍ കടന്നത്. പുതിയ നിയമം റഷ്യയിലെ എല്‍ ജി ബി ടി സമൂഹത്തിന്റെ പെരുമാറ്റങ്ങളെയും ജീവിതശൈലിയെയും പൊതു ഇടങ്ങളിലെ പ്രകടനത്തെയും ഫലപ്രദമായി നിയന്ത്രിക്കുന്നുണ്ട്. ‘റഷ്യയുടെ എല്‍ ജി ബി ടി വ്യാഖ്യാനം വിശദീകരിക്കുന്ന പുതിയ നിയമത്തിന് കീഴില്‍, പൊതുസ്ഥലത്ത് വെച്ചോ ഓണ്‍ലൈനിലോ സിനിമകളിലോ പുസ്തകങ്ങളിലോ പരസ്യങ്ങളിലോ സ്വവര്‍ഗരതി പ്രോത്സാഹിപ്പിക്കുന്ന ഏതൊരു പ്രവര്‍ത്തനമോ അല്ലെങ്കില്‍ ഏതെങ്കിലും വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതോ കനത്ത പിഴ ഈടാക്കുന്ന ശിക്ഷയാണ്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് സ്വതന്ത്ര ലൈംഗികതയും സ്വവര്‍ഗ ലൈംഗികതയും പ്രചരിപ്പിക്കുന്നത് നിരോധിച്ച 2013 ലെ നിയമത്തെ വിപുലപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്തത്. മുതിര്‍ന്നവര്‍ക്കിടയിലും ഇത്തരം വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള നിരോധനം നീട്ടുകയാണ് ചെയ്തതത്. നേരത്തെ, റഷ്യന്‍ ഭരണകൂടത്തിന്റെയും പുടിന്റെയും നിലപാടിനെതിരെ എല്‍ ജി ബി ടി ക്യു സമൂഹം ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x