വംശഹത്യ എന്ന അജണ്ട
മുസ്‌തഫ കക്കാട്
വംശഹത്യ എങ്ങനെയൊക്കെ സാധ്യമാക്കാമോ അത്തരത്തിലെല്ലാം ഉയ്‌ഗൂര്‍ മുസ്‌ലിംകളെ തുടച്ചു നീക്കാനുള്ള ശ്രമത്തിലാണ് ഇപ്പോഴും ചൈന. ഉയ്‌ഗൂര്‍ മുസ്‌ലിംകളെ തടങ്കലില്‍ പാര്‍പ്പിക്കുകയും നിര്‍ബന്ധിത തല മുണ്ഡനം നടത്തുകയും ചെയ്‌തു കഴിഞ്ഞു. ഈ വാര്‍ത്ത പുറത്തു വന്നതോടൊപ്പമാണ് ഉയ്‌ഗൂര്‍ സ്‌ത്രീകളെ ആസൂത്രിതമായി വന്ധ്യംകരണം ചെയ്യുന്നു എന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.
ന്യൂനപക്ഷങ്ങള്‍, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, തദ്ദേശീയജനതകള്‍ എന്നിവരെ ബലമായി വന്ധ്യംകരണം ചെയ്‌ത ഭൂതകാല അതിക്രമങ്ങളെയും ഹിറ്റ്‌ലറുടെ ഓഷ്‌വിറ്റ്‌സ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ ചില്ലിട്ട് സൂക്ഷിക്കപ്പെട്ടിരുന്ന കുന്നുകൂടി കിടക്കുന്ന തലമുടിയുടെ ചിത്രത്തെയും ഓര്‍മപ്പെടുത്തുന്നതാണ് പ്രസ്‌തുത സംഭവങ്ങള്‍. ഒരു ജനവിഭാഗത്തെ പൂര്‍ണമായോ ഭാഗികമായോ ഉന്‍മൂലനം ചെയ്യുക എന്ന ഉദ്ദേശത്തോടെ ആ ജനവിഭാഗത്തിനെതിരെ സ്വീകരിക്കുന്ന നടപടികള്‍ എന്നാണ് വംശഹത്യയെ നിര്‍വചിക്കുന്നത്.
പ്രസ്‌തുത നടപടികളില്‍ (എ) കൊലപാതകം (ബി) ഗുരുതരമായ ശാരീരികമോ മാനസികമോ ആയ ദോഷം വരുത്തല്‍ (സി) പ്രസ്‌തുത ജനവിഭാഗത്തെ ഭൗതികമായി തകര്‍ക്കാന്‍ ദുരിതപൂര്‍ണമായ ജീവിതസാഹചര്യങ്ങള്‍ ബോധപൂര്‍വം സൃഷ്ടിക്കല്‍ (ഡി) പ്രസ്‌തുത ജനവിഭാഗത്തിനിടയില്‍ കുട്ടികള്‍ ജനിക്കുന്നത് തടയാന്‍ ഉദ്ദേശിച്ചുള്ള നടപടികള്‍ സ്വീകരിക്കല്‍ (ഇ) പ്രസ്‌തുത ജനവിഭാഗത്തിലെ കുട്ടികളെ മറ്റൊരു ജനവിഭാഗത്തിലേക്ക് നിര്‍ബന്ധിച്ച് മാറ്റുക തുടങ്ങിയവും ഉള്‍പ്പെടുന്നുണ്ട്. ഇതില്‍ ഏതും വംശഹത്യയുടെ പരിധിയില്‍ വരുന്നതാണ്. ഉയിഗൂര്‍ ജനതയെ നശിപ്പിക്കാനുള്ള ചൈനീസ് ഗവണ്‍മെന്റിന്റെ ബോധപൂര്‍വവും ആസൂത്രിതവുമായ പ്രവര്‍ത്തനങ്ങളുടെ എണ്ണമറ്റ തെളിവുകള്‍ വംശഹത്യയിലേക്ക് തന്നെയാണ് വ്യക്തമായും വിരല്‍ചൂണ്ടുന്നത്.
ഒരു ദശലക്ഷത്തിലധികം തുര്‍ക്കി ഉയിഗൂറുകള്‍ ചൈനയിലെ തടങ്കല്‍പ്പാളയങ്ങളിലും ജയിലുകളിലും നിര്‍ബന്ധിത തൊഴില്‍ ഫാക്ടറികളിലും തടവില്‍ കഴിയുന്നുണ്ട്. തടവുകാര്‍ പട്ടാളച്ചിട്ടയിലുള്ള അച്ചടക്കം, ചിന്താ പരിവര്‍ത്തനം, നിര്‍ബന്ധിത കുറ്റസമ്മതം തുടങ്ങിയവക്ക് വിധേയമാകുന്നു. അവര്‍ പീഡിപ്പിക്കപ്പെടുന്നു, മര്‍ദ്ദിക്കപ്പെടുന്നു, ബലാത്സംഗം ചെയ്യപ്പെടുന്നു, കൊല്ലപ്പെടുന്നു. വൈദ്യുതകസേര, വാട്ടര്‍ബോര്‍ഡിംഗ്, ആവര്‍ത്തിച്ചുള്ള മര്‍ദ്ദനം, അജ്ഞാത വസ്‌തുക്കളുടെ കുത്തിവയ്‌പ്പുകള്‍ എന്നിവയ്‌ക്ക് വിധേയരായതായി അതിജീവിച്ചവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഗുരുതരമായ ശാരീരിക മാനസിക ഉപദ്രവം ഏല്‍പ്പിക്കാനും ഉയിഗൂര്‍ ജനതയെ മാനസികമായി തകര്‍ക്കാനും വേണ്ടിയാണ് ഈ കൂട്ടതടങ്കല്‍പ്പാളയങ്ങള്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്.
`അവരുടെ വംശാവലി തകര്‍ക്കുക, വേരുകള്‍ അറുത്തുമാറ്റുക, ബന്ധങ്ങള്‍ തകര്‍ക്കുക, അവരുടെ ഉത്ഭവം തകര്‍ക്കുക’ തുടങ്ങിയ ആവര്‍ത്തിച്ചുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍; ഉയിഗൂറുകളുടെ ജനനനിരക്ക് ആസൂത്രിതമായി തടയുക, ഉയിഗൂര്‍ ജനതയെ മൊത്തത്തില്‍ ഉന്മൂലനം ചെയ്യാനുള്ള വ്യക്തമായ ഉദ്ദേശത്തെയാണ് ഇത് വെളിവാക്കുന്നത്. ഉയിഗൂര്‍ പുരുഷന്‍മാരെ തടങ്കലിലിടുകയും സ്‌ത്രീകളെ വന്ധ്യംകരണം നടത്തുകയും ചെയ്‌തതോടെ, ഉയിഗൂര്‍ ജനതയുടെ ഭൗതികനാശത്തിന് സര്‍ക്കാര്‍ അടിത്തറയിട്ടു. അവശേഷിക്കുന്ന ഉയിഗൂര്‍ കുട്ടികളില്‍ അര ദശലക്ഷത്തോളം പേരെ അവരുടെ കുടുംബങ്ങളില്‍ നിന്നും വേര്‍പ്പെടുത്തി, സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള `ചില്‍ഡ്രന്‍ ഷെല്‍ട്ടറുകള്‍’ എന്ന് വിളിക്കപ്പെടുന്ന ഇടങ്ങളിലാണ് ആ കുട്ടികള്‍ ഇപ്പോള്‍ വളരുന്നത്.
ഈ വംശഹത്യയെ അസാധാരണമാം വിധം അപകടകരമാക്കുന്നത് അതിന്റെ അത്യാധുനിക സാങ്കേതികവിദ്യയാണ്, അതിലൂടെ നശീകരണത്തില്‍ കാര്യക്ഷമതയും ആഗോളശ്രദ്ധയില്‍ നിന്ന് അതിനെ മറച്ചുവെക്കലും സാധ്യമാകുന്നു. മതപരവും കുടുംബപരവും സാംസ്‌കാരികവും സാമൂഹികവുമായ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിപുലമായ നിയന്ത്രണങ്ങളും നിരീക്ഷണവുമുള്ള, ഏറ്റവും വികസിതമായ പോലീസ് സ്‌റ്റേറ്റിന് കീഴിലാണ് ഉയിഗൂറുകള്‍ ദുരിതങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ കൂട്ട നിരീക്ഷണ സംവിധാനമാണ് ചൈനീസ് സര്‍ക്കാര്‍ പ്രവര്‍ത്തിപ്പിക്കുന്നത്, അന്താരാഷ്ട്ര സമൂഹത്തിന് അതിലേക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്യുന്നു. അതിനാല്‍ വംശഹത്യയുടെ സ്വഭാവം, ആഴം, വേഗത എന്നിവ മനസിലാക്കുകയും വളരെ വൈകുന്നതിന് മുമ്പ് പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഈ വംശഹത്യയെക്കുറിച്ച് മനസിലാക്കിയിട്ടും അതിനെതിരെ നിശബ്ദമായിരിക്കുന്നവര്‍ ആ വംശഹത്യക്ക് കൂട്ടു നില്‌ക്കുക കൂടിയാണത്.