8 Friday
August 2025
2025 August 8
1447 Safar 13

ഇത് പ്രകൃതിയുടെ അതിജീവനം

ഉമ്മുഫസീല സമദ്

ആധുനിക മനുഷ്യര്‍ സാമ്രാജ്യങ്ങള്‍ വെട്ടിപിടിക്കാന്‍ ഓടുന്നതിന് ഇടക്ക് കണ്ണില്‍ കണ്ടത് എല്ലാം അനുവാദം ഇല്ലാതെ കവര്‍ന്ന് എടുത്തു. സഹജീവികളുടെ ജീവനോ, മാനുഷികബന്ധങ്ങള്‍ക്കോ, മൗലികഅവകാശങ്ങള്‍ക്കോ യാതൊരു പരിഗണനയും നല്‍കാതെ കൊന്നും കൊള്ളയടിച്ചും സാധുജനങ്ങളെ ക്രൂശിച്ചും അരങ്ങു വാണിരുന്നവര്‍.
ഞാന്‍ എന്ന ഭാവം പ്രകടിപ്പിക്കാന്‍  ആര്‍ഭാട വെച്ചു കെട്ടലുകള്‍ പണിത് ഉയര്‍ത്താന്‍ ഭൂമിയില്‍ ഉള്ള കോടാനുകോടി ജിവജാലങ്ങളുടെ വാസസ്ഥലം കൂടിയായ പ്രകൃതിയുടെ മാര്‍ പിളര്‍ന്ന് പൊങ്ങച്ചം കാട്ടി മനുഷ്യന്‍.
ഇന്നു പക്ഷേ കണ്ണുകൊണ്ട് ദൃശ്യമാകാത്ത ഒരണു മനുഷ്യന്‍ എത്ര നിസാരനാണെന്ന് പഠിപ്പിക്കുകയാണ്. ഈ അവസ്ഥ പ്രകൃതിയുടെ അതിജീവനത്തിനാണ് വഴിവെക്കുന്നത്. മനുഷ്യനേല്പിച്ച മുറിവുകള്‍ക്ക് ഉണക്കം വന്നു തുടങ്ങിയിരിക്കുന്നു.
വിവിധങ്ങളായ ആവശ്യങ്ങളുന്നയിച്ച് വനങ്ങളെ പോലും കയ്യേറ്റം ചെയ്യുകയും ഫാക്ടറികളിലൂടെ വിഷ വാതകങ്ങള്‍ പുറത്തുവിട്ട് ശ്വാസം മുട്ടിക്കുകയും ചെയ്ത് മനുഷ്യന്‍ പ്രകൃതിയെ ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു. പഞ്ഞികെട്ടുകള്‍ പോലെ തിളങ്ങിയ മേഘകുമ്പങ്ങള്‍ മുഖത്ത് ചായം അണിഞ് തട്ടില്‍ കേറാന് ഇരിക്കുന്നവനെ പോലെ വായു മലിനീകരണപ്പെട്ട്  നിറഞ്ഞാടി.
മനുഷ്യന്‍റെ കടന്നു കയറ്റം മൂലം നേരം തെറ്റി കറങ്ങുന്ന ക്ലോക്കിലെ സൂചി പോലെ പ്രകൃതിയുടെ സ്വാഭാവികഘടനയില്‍ മാറ്റങ്ങള്‍ സംഭവിച്ചത് കാലാവസ്ഥവ്യതിയാനം , വനനശീകരണം , കുടിവെള്ളക്ഷാമം , ജലമലിനീകരണം, കൂടാതെ  ആഗോള താപനത്തിന്‍റെ ത്രിവത , ഭൂഗര്‍ഭജലനിരക്കിന്‍റെ കുറവ് എന്നിവക്കും കാരണമായി. ഭൂമിയെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 1970 കളില്‍ ഭൂമിക്ക് ഒരു ദിനം എന്ന അര്‍ത്ഥത്തില്‍ ആഗോള ഭൗമദിനം ആചരിക്കുന്നതും ഇതേ മനുഷ്യന്‍ തന്നെ.
ലോകം മുഴുവന്‍ പടര്‍ന്നു കയറിയ കോവിഡ് എന്ന മഹാമാരിയെ തുടര്‍ന്ന് പ്രതിസന്ധിയിലായപ്പോള്‍ പ്രാണരക്ഷക്കായി മനുഷ്യന്‍ വീട്ടില്‍ ഇരുന്നതോടെ വായു ശ്വസനയോഗ്യമായി , പുണ്യനദിയായ ഗംഗ പതിറ്റാണ്ടുകള്‍ക്ക് ശേഷം സമാധാനമായി തെളിഞ്ഞ് ഒഴുകിയതും യമുന നദിക്ക് അടിയിലെ പാറകെട്ടുകള്‍ കരയില്‍ നിന്ന് നോക്കിയാല്‍ കണാമെന്നായതും ജലത്തില്‍ ഓക്സിജന്‍ ന്‍റെ അളവ് കൂടിയതും ലോക്ക്ഡൗണ്‍ കാലത്തെ പ്രകൃതിയുടെ അതിജീവനങ്ങളില്‍ ഒന്ന്.
രാവേരെ ചെന്നാലും ആള്‍ക്കുട്ടങ്ങളും ആഘോഷങ്ങളും കൊണ്ട് തകര്‍ത്ത് ആടിയ നഗരങ്ങള്‍ ഇന്ന് ആരവങ്ങള്‍ ഇല്ലാതെ അരങ്ങ് ഒഴിഞ്ഞു. വാഹനങ്ങള്‍ ചീറിപാഞ്ഞുകൊണ്ട്  തലങ്ങും വിലങ്ങും ഓടിയിരുന്ന റോഡുകള്‍ ഇന്ന് വിജനമായി ഉറങ്ങി. ആര്‍ക്കും ട്രാഫിക്കില്‍ കുടുങ്ങുമോ എന്ന പേടിവേണ്ട, സമയത്തിന് എത്താന്‍ കഴിയുമോ എന്ന ചിന്ത വേണ്ട, തിരക്കും മറ്റും മറന്ന് വീട്ടില്‍  ഇരുന്നപ്പോള്‍ പ്രകൃതി പലവര്‍ണ്ണങ്ങളില്‍ പൂവിട്ട് നിന്നു. ബംഗളൂരുവിലെ ഗാര്‍ഡന്‍ സിറ്റി പണ്ടെങ്ങോ നഷ്ട്ടമായ മനോഹാരിത തിരിച്ചുപിടിച്ചു. മുംബൈയില്‍ എത്തിയിരുന്ന ദേശാടന പക്ഷികളുടെ ഭക്ഷണമായ ആല്‍ക്കിയുടെ അളവ് വര്‍ദ്ധിച്ചു. അങ്ങനെ ഫ്ലാമിങ്ങുകള്‍ അവളുടെ ചുവന്ന മേനി കാട്ടി  ഭയക്കാതെ നിന്നു.പഞ്ചാബിലെ ജലന്ദറില്‍ നിന്ന് ഹിമാലയത്തെ കണ്ടതും, തിരുവനന്തപുരത്തെ വെളളയമ്പലത്തെ ജനങ്ങള്‍ക്ക് പശ്ചിമഘട്ടമലനിരകള്‍ കാണാന്‍ സാധിക്കുന്നതും യുറോപ്പിലെയും അമേരിക്കയിലെയും ചൈനയിലെയും വായുമലിനീകരണം മൂന്നില്‍ ഒന്നായി കുറഞ്ഞതും ലോക്ക്ഡൗണ്‍ കാലത്തെ പ്രകൃതിയുടെ അതിജീവനം.
ഭൂമിയുടെ മറ്റു അവകാശികളെ മറന്ന്കൊടും വരള്‍ച്ചയ്ക്കും മഞ് ഉരുകുന്നതിനും പ്രളയത്തിനും കാരണമായ മനുഷ്യര്‍ക്ക് അവന്‍റെ അഹകാരത്തിന് താക്കീതായി 1720 ല്‍  പ്ലേഗും, 1820 ല്‍ കോളറയും 1920 ല്‍ സ്പാനിഷ്മുബും വന്ന് ഇന്ന് ഈ ഇരുവത്തിഒന്നാം നുറ്റാണ്ടില്‍ കോവിഡ്  എന്ന പേരില്‍ ഒരു ഇത്തിരിപോണം വയറസില്‍ വന്നു നില്‍ക്കുപോഴെക്കിലും പ്രക്യതി  എന്നത് അവസാനിക്കാത്ത നിത്യ സ്രോതസ്സുകള്‍  ഉള്ള കലവറയുടെ പേര് അല്ല മറിച് നാം കുടി നിലനില്‍ക്കുന്നതും നിലനിര്‍ത്തെണ്ടതുമായ ഒന്നാണ് എന്ന് മനസിലാക്കട്ടേ.. ബുദ്ധിമാനായ മനുഷ്യന്‍ ബുദ്ധിയില്ലാതെ ചെയ്ത് കൂട്ടിയ മാപ്പ് അര്‍ഹിക്കാത്ത പ്രവര്‍ത്തികള്‍ക്ക് പകരമായി കോവിഡിനെ അതിജിവിചുവരുമ്പോള്‍  ഹരിത നിക്ഷേപങ്ങള്‍ക്ക് പ്രാധാന്യം നല്‍കട്ടേ…

Back to Top