1 Tuesday
July 2025
2025 July 1
1447 Mouharrem 5

കോവിഡ് ജാഗ്രത ഇനിയും ആവശ്യമാണ്

ടി കെ മൊയ്തീന്‍ മുത്തനൂര്‍

രാജ്യത്തു കോവിഡ് രോഗികളുടെ എണ്ണം ആശങ്കാജനകമായി കുതിച്ചുകൊണ്ടിരിക്കുമ്പോഴും, കൊണ്ടാലും പഠിക്കാത്ത ജനം ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി കടകളിലും അങ്ങാടിയിലും മറ്റും അലഞ്ഞു നടക്കുന്ന അപകടകരമായ അവസ്ഥയാണ് കണ്ടുവരുന്നത്. 2020 ഏപ്രില്‍ നാല് വരെ കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം വെറും 295-ഉം മരണം രണ്ടും ആയിരുന്നുവെങ്കില്‍ ഒക്ടോബറില്‍ രോഗികളുടെ എണ്ണം 6 അക്കത്തിലേക്കും മരണം 4 അക്കത്തിലേക്കും കുതിച്ചുയര്‍ന്നത് ആശങ്കപ്പെടേണ്ടതാണ്. കോവിഡിനെ നിസ്സാരവത്കരിച്ചു മാസ്‌ക് പോലുമില്ലാതെ കളിസ്ഥലങ്ങളിലും അങ്ങാടിയിലും ആളുകള്‍ കൂട്ടം കൂടുന്നതിന്നെതിരെ നിയമപാലകരുടെ ഇടപെടല്‍ ഉണ്ടാകണം. കോവിഡ് വ്യാപനം കുറയുകയാണെന്ന കേന്ദ്രത്തിന്റെ അഭിപ്രായം കൂടുതല്‍ കോവിഡ് ടെസ്റ്റു നടക്കുന്ന കേരളത്തില്‍ രോഗികളുടെ എണ്ണം കൂടിവരുന്നതിനാല്‍ പൂര്‍ണ്ണമായും ശരി വെക്കാന്‍ കഴിയാത്തതാണ്. സംസ്ഥാനത്തെ പല പഞ്ചായതുകളിലെയും ഡസന്‍ കണക്കില്‍ വാര്‍ഡുകളും കണ്ടയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചതിനാല്‍ ജനങ്ങള്‍ ജാകരൂകരാവുകയും പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടുള്ള ആരാധനാലയങ്ങളിലെ ഒത്തുകൂടലുകളില്‍ ശക്തമായ ബോധവത്കരണം നടത്തുകയും ചെയ്യണം. കോവിഡ് സംബന്ധിച്ചു ശബാബില്‍ വന്ന മുഖലേഖനം (ലക്കം 12,13 ഒക്ടോബര്‍ 16,23) ചിന്തോദ്ദീപകമാണ്.

Back to Top