1 Tuesday
July 2025
2025 July 1
1447 Mouharrem 5

പട്ടിണി സൃഷ്ടിക്കുന്നതാര്?

രോഹിങ്ക്യന്‍ ജനത കാലമേറെയായി ജീവിക്കാനുള്ള ഭൂമി തേടുകയാണ്. അതിന്‍റെ ഭാഗമായാണ് അവര്‍ മലേഷ്യ തേടി പോയത്. പുതിയ സാഹചര്യത്തില്‍ രാഷ്ട്രങ്ങള്‍ അതീവ ജാഗ്രതയിലാണ്. കൊറോണ വരുന്ന വഴികള്‍ അടക്കുന്നു. അതുകൊണ്ടു തന്നെ രണ്ടു തവണ കരയുടെ അടുത്തെത്തിയിട്ടും അവര്‍ക്ക് മലേഷ്യന്‍ മണ്ണില്‍ കാല്‍ കുത്താന്‍ കഴിഞ്ഞില്ല. ഒരു മാസത്തേക്കുള്ള വിഭവങ്ങള്‍ അവര്‍ രണ്ടു മാസമായി ഉപയോഗിച്ചു. അവസാനം അവരില്‍ പലരും ഭക്ഷണമില്ലാതെ മരണത്തിനു കീഴടങ്ങി. സ്വസ്ഥമായി ജീവിക്കാനുള്ള ഇടമാണ് ഒരു ജനത അന്വഷിച്ച് നടക്കുന്നത്. ലോകത്തെവിടെ മാനുഷിക വിരുദ്ധമായി എന്ത് നടന്നാലും അതിന്‍റെ പ്രതിധ്വനി ലോകം മുഴുവന്‍ പെട്ടെന്ന് പരക്കുന്നു. പക്ഷെ അതൊന്നും രോഹിങ്ക്യന്‍ ജനതയുടെ കാര്യത്തില്‍ പ്രസക്തമല്ല. അവരെ മനുഷ്യരായി കാണാന്‍ ലോകം ഇനിയും മുന്നോട്ടു പോകണം. ലോകത്ത് വിലയില്ലാത്ത ഒന്നായി മനുഷ്യ ജീവന്‍ മാറുന്നു. ആവശ്യമില്ലത്തവര്‍ മരിക്കട്ടെ എന്ന് തന്നെയാണ് പല സമൂഹവും മനസ്സിലാക്കിയിട്ടുള്ളത്. അത് കൊണ്ട് തന്നെയാണ് രോഹിങ്ക്യന്‍ ജനതയുടെ ദാരുണ മരണവും ഒരു ചര്‍ച്ചയല്ലാതെ പോയത്. പട്ടിണി ഒരു മരണകാരണമാകാന്‍ പാടില്ലാത്ത വിധം ലോകം വളര്‍ന്നിരിക്കുന്നു. വിഭവങ്ങളുടെ കുറവ് കൊണ്ടല്ല പട്ടിണി മരണം നടക്കുന്നത്. അതില്‍ നിന്നും കയ്യൂക്കുള്ളവന്‍ ഇല്ലാത്തവനെ തടയുന്നതിനാലാണ്.

ശരീഫ് കോഴിക്കോട്

Back to Top