24 Friday
October 2025
2025 October 24
1447 Joumada I 2

ഒടുക്കം മതം തന്നെ ശരണം

റിയാസ് കോഴിക്കോട്

ആധുനിക കാലത്തു മതത്തെ കൂട്ട് പിടിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഭരണാധികാരികളില്‍ മുന്നില്‍ നില്‍ക്കുന്നത് ട്രംപും മോദിയും നെതന്യാഹുവും പുട്ടിനുമാണ്. തങ്ങളുടെ വീഴ്ചകള്‍ മറച്ചു വെക്കാന്‍ നല്ലതു മതമാണ് എന്ന് തിരിച്ചറിഞ്ഞ ഭരണാധികാരികള്‍ എന്ന കൂട്ടത്തില്‍ ഇറാന്‍ ആത്മീയ നേതാവിനെയും ലോകം എണ്ണുന്നു. ചരിത്രത്തില്‍ ഇല്ലാത്ത തൊഴില്ലായ്മയും സാമ്പത്തിക ശോഷണവും ഒരിടത്തു നടക്കുമ്പോള്‍ ഭരണകൂടത്തിന്റെ പിടിപ്പുകേടു കൊണ്ട് കൊറോണ വലിയ ഇരയായി എന്നതും ട്രംപിനെ വല്ലാതെ വിഷമിപ്പിക്കുന്നു. ആഫ്രിക്കന്‍ അമേരിക്കനായ കറുത്ത വര്‍ഗക്കാരന്റെ മൃഗീയ കൊലപാതകവും ഭരണകൂടത്തിന്റെ പ്രതികരണവും ട്രംപ് ഭരണകൂടത്തിന്റെ പ്രതിച്ഛായ പിന്നെയും പിറകോട്ടു കൊണ്ട് പോയി. ഇതെല്ലം നടക്കുമ്പോഴും അമേരിക്കയെ ഞാന്‍ വളരെ മുന്നോട്ട് കൊണ്ടുപോയി, അമേരിക്കന്‍ സാമ്പത്തിക രംഗം വളരെ മെച്ചപ്പെട്ടു എന്ന സ്ഥിരം പല്ലവിയുമായി പ്രസിഡന്റ് രംഗത്തുണ്ട്. മതങ്ങളുടെ മൂല്യങ്ങളെയല്ല പകരം മതങ്ങളുടെ വൈകാരിത മാത്രമാണ് ഭരണ കൂടങ്ങള്‍ സ്വീകരിക്കുക. എന്നാല്‍ മതത്തെ കൂട്ടുപിടിച്ചിട്ടും ജനങ്ങള്‍ ട്രംപിനെ വിശ്വസിക്കാന്‍ തയ്യാറല്ല എന്നതാണ് കാര്യം.

Back to Top