2 Wednesday
July 2025
2025 July 2
1447 Mouharrem 6

ഇസ്‌ലാം ആരെ കൊല്ലാന്‍ പറഞ്ഞു

റഹ്മാന്‍ വാഴക്കാട്

ലോകത്ത് അസമാധാനവും അശാന്തിയും തീവ്രവാദവും വംശഹത്യയും പ്രചരിപ്പിക്കുന്നവരാണ് ഇസ്‌ലാംമത വിശ്വാസികള്‍ എന്ന കള്ളപ്രചരണത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. ഇത്തരം ദുഷ്പ്രചരണങ്ങള്‍ക്ക് പിന്നില്‍ ഒളി അജണ്ടകള്‍ ഉണ്ടെന്ന കാര്യം വളരെ വ്യക്തമാണ്. മനുഷ്യരുടെ മനസ്സില്‍ വിദ്വേഷവും പകയും ഉണ്ടാക്കിയെടുക്കാനും അതുവഴി സമൂഹത്തില്‍ ഇസ്‌ലാം ഒരു ഭീകര പ്രസ്ഥാനമെന്ന് വരുത്തിത്തീര്‍ത്ത് സായൂജ്യമടയാനുള്ള വ്യഗ്രതയുമാണ് ഇതിന്റെ പിന്നിലുള്ളത്.
മുഹമ്മദ് നബിയുടെ ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തെ പ്രബോധന കാലത്തിന്നിടക്ക് ഇസ്‌ലാമും ഇസ്‌ലാംമത വിശ്വാസവും അവിശ്വാസികളെ കൊന്നൊടുക്കാനുള്ള പദ്ധതികളാണ് ലക്ഷ്യമിട്ടതന്ന് ഒരാളും പറഞ്ഞതായി ചരിത്രം രേഖപ്പെടുത്തുന്നില്ല.
പ്രവാചകന്‍ ആരെയും കൊല്ലാനോ ഇല്ലാതാക്കാനോ ഒരാഹ്വാനവും രഹസ്യമായോ പരസ്യമായോ നടത്തിയിട്ടില്ല. ശത്രുക്കളെ മിത്രമാക്കുകയും തന്നെ കൊല്ലാന്‍ ്‌വന്നവര്‍ക്ക് മാപ്പ് നല്‍കി പറഞ്ഞയക്കുകയായിരുന്നു, പ്രവാചകന്‍ ചെയ്തതെന്ന് ചരിത്രം കണ്ണോടിച്ചാല്‍ കാണാനും കഴിയും.
ലോകത്ത് അതിവേഗതയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാമിക ദര്‍ശനത്തെ തടയിടാനുള്ള അടവുകളാണ് ഇതൊക്കെ എന്ന് പറഞ്ഞാ ല്‍ തെറ്റാവില്ല. താടിയും തലപ്പാവുമുള്ളവനും ഉയര്‍ത്തിക്കാട്ടി ഇതാണ് ഭീകരത എന്ന് പറഞ്ഞാല്‍ അത് എങ്ങനെയാണ് ഇസ്‌ലാമിന്റെ എക്കൗണ്ടില്‍ എഴുതിച്ചേര്‍ക്കാനാവുക.

Back to Top