ധാര്‍മികത കൈവെടിയരുത്
എന്‍ അബൂബക്കര്‍
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. രാഷ്ട്രീയ കക്ഷികള്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായിക്കഴിഞ്ഞു. കടുത്ത ധാര്‍മിക നിഷ്ഠ പുലര്‍ത്തുന്നവര്‍ പോലും അത് കൈവെടിയുന്ന അപൂര്‍വം സമയങ്ങളിലൊന്നാണ് തെരഞ്ഞെടുപ്പ് കാലയളവ് എന്നാണ് പൊതുവെ കണ്ടുവരാറുള്ളത്. സത്യം പറയുക എന്നതും അപര വിദ്വേഷം പുലര്‍ത്താതിരിക്കുക എന്നതും ഏതൊരു വിശ്വാസിക്കും എക്കാലഘട്ടത്തിലും നിര്‍ബന്ധമായിട്ടുള്ള കാര്യമാണ്. താനൊരു വിശ്വാസിയാണെന്നുള്ളത് മറന്നുകൊണ്ട് രാഷ്ട്രീയ പേക്കൂത്താടുന്ന സാഹചര്യം ഉണ്ടാവാതിരിക്കാന്‍ ഏതൊരാളും ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റാരും കണ്ടില്ലെങ്കിലും അല്ലാഹു നമ്മെ കാണുന്നുണ്ടല്ലോ.