30 Monday
June 2025
2025 June 30
1447 Mouharrem 4

മനുഷ്യജീവന്‍ വെച്ച് പന്താടരുത്!

മുഹമ്മദ് മുഷ്താഖ്

അന്ധമായ വിധേയത്വമോ വിരോധമോ ഒന്നിനോടും നന്നല്ല. അത് കൂടുതല്‍ പ്രശ്‌നകലുഷിതമായ അന്തരീക്ഷമാണു സൃഷ്ടിക്കുക. പുതിയ കാലത്ത് കോവിഡ് മഹാമാരിയെ അതിജയിക്കാനുള്ള പോരാട്ടത്തിലാണ് മനുഷ്യന്‍. അതിന് വിവിധങ്ങളായ മാര്‍ഗങ്ങള്‍ അവര്‍ തേടിക്കൊണ്ടിരിക്കുന്നു. രോഗപ്പകര്‍ച്ചയെ തടയിടാനും വലിയ ദുരന്തമായി മാറാതിരിക്കാനും വലിയ മുന്‍കരുതലുകളാണ് സമൂഹം കൈക്കൊള്ളുന്നത്. മാസ്‌കണിഞ്ഞും ആരാധനാലയങ്ങള്‍ അടച്ചിട്ടുമെല്ലാം ഓരോരുത്തരും അവരുടേതായ ഭാഗധേയങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്. എന്നാല്‍, ഈ അവസരം പോലും വിരോധം തീര്‍ക്കാനുപയോഗിക്കുന്ന പലരുമുണ്ട്. അന്ധമായ അലോപ്പതി വിരുദ്ധത പ്രചരിപ്പിക്കുകയും മാസ്‌ക്കെടുത്തെറിയാന്‍ ആഹ്വാനം ചെയ്യുകയുമുണ്ടായി. ജനങ്ങളുടെ ആരോഗ്യ സുരക്ഷയെയാണ് ഇക്കൂട്ടര്‍ വെല്ലുവിളിക്കുന്നത്. മനുഷ്യ ജീവന്‍ വെച്ച് ഇങ്ങനെ പന്താടരുതേ എന്നതു മാത്രമാണ് അപേക്ഷ.`

Back to Top