24 Friday
October 2025
2025 October 24
1447 Joumada I 2

വംശീയതയുടെ വേര് നമ്മിലുമുണ്ട്

മിര്‍ഷാദ് കോഴിക്കോട്

ജനാധിപത്യ രാജ്യങ്ങളാണെങ്കിലും ഭരണകൂടവും പോലീസും പട്ടാളവും മത, വംശീയ തീവ്രവാദികളും ചേര്‍ന്ന് നിരപരാധരായ ജനങ്ങളെ പോയന്റ് ബ്ലാങ്കില്‍ വെടിവെച്ചും ലിഞ്ചിംഗ് നടത്തിയും നിഷ്ഠൂരം കൊന്നുതള്ളുന്ന മൂന്നു രാജ്യങ്ങളാണ് ഇന്ത്യയും ഇസ്‌റാഈലും അമേരിക്കയും. മൂന്നിടത്തും നേതൃത്വത്തിലുള്ളത് കൊലപാതകികളും ഹൃദയശൂന്യരും വംശവെറിയുടെ അപ്പോസ്തലന്മാരും മാത്രമല്ല, ഉറ്റ ചങ്ങാതിമാരും കൂടിയാണ്.
കറുത്തവന് ജീവിക്കാന്‍ അവകാശമില്ലെന്ന വൈറ്റ് സുപ്രീമാസിസ്റ്റുകളുടെയും വംശീയവാദികളായ ചില നിയമപാലകരുടെയും നിലപാടുകളോട് ഒട്ടിനില്‍ക്കുന്ന വംശവെറി പൂണ്ട പ്രസിഡന്റാണ് വൈറ്റ്ഹൗസില്‍. പതിനെട്ടുകാരനും നിരായുധനുമായ മിഷേല്‍ ബ്രൗണിനെ 2014-ല്‍ വെടിവെച്ചുകൊന്ന വംശീയ പോലിസ് തന്നെയാണ് ജോര്‍ജ് ഫോളോയിഡിനും ജീവിക്കാന്‍ അവകാശമില്ലെന്ന് വിധിച്ചത്. ആഹമരസ ഘശ്‌ല െങമേേലൃ പ്രസ്ഥാനം സൃഷ്ടിച്ച പ്രകമ്പനങ്ങള്‍ അമേരിക്ക അനുഭവിച്ചറിയാന്‍ പോകുന്നതേയുള്ളൂ.
വംശീയത അമേരിക്കയില്‍ മാത്രമുള്ള പ്രതിഭാസമല്ലെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. നമ്മില്‍ പലരുടേയും ഉള്ളില്‍ കുടിയിരിക്കുന്ന വംശീയ വര്‍ഗീയ ചിന്തകളേയും സസൂക്ഷ്മം പറിച്ചെടുത്ത് കളയാന്‍ നമുക്കാവേണ്ടതുണ്ട്. അപ്പോഴേ നമ്മളിവിടെക്കിടന്ന് ഒച്ചയിടുന്നതിനൊക്കെ അര്‍ഥമുണ്ടാവുകയുള്ളൂ.

Back to Top