24 Friday
October 2025
2025 October 24
1447 Joumada I 2

മുസ്‌ലിംകള്‍ രാജ്യത്തെ ഒന്നാംതരം പൗരന്മാര്‍ തന്നെയാണ്

ഇംതിയാസ് അഹമ്മദ് വണ്ടൂര്‍

ലോകത്ത് മുസ്‌ലിംകള്‍ ഏറ്റവും സുരക്ഷിതരായി ജീവിക്കുന്നത് ഇന്ത്യയിലാണെന്ന വാദവുമായി ആര്‍ എസ് എസ് തലവന്‍ രംഗത്തു വന്നിരിക്കുകയാണ്. അത് തങ്ങളുടെ വിട്ടുവീഴ്ച കൊണ്ടാണെന്നും ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കള്‍ക്ക് കീഴ്‌പ്പെട്ടുകൊണ്ട് മുസ്‌ലിം കള്‍ ജീവിക്കണമെന്നുമാണ് അദ്ദേഹം വാദിക്കുന്നത്. പറയുന്നത് കേട്ടാല്‍ തോന്നും, മുസ്‌ലിംകള്‍ ഇവിടെ അഭയാര്‍ഥികളായി വന്നതാണെന്ന്. രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടിയെടുക്കുന്നതിലും രാജ്യ പുരോഗതിക്കും മറ്റു പ്രജകള്‍ക്കൊപ്പം അഹോരാത്രം പ്രയത്‌നിച്ച വിഭാഗമാണ് മുസ്‌ലിംകള്‍. വെള്ളക്കാര്‍ക്ക് രാജ്യത്തെ ഒറ്റുകൊടുത്ത് ആനുകൂല്യം നേടിയെടുത്തവരാണ് ഇന്ത്യയിലെ മുസ്‌ലിംകളുടെ രാജ്യക്കൂറ് ചോദ്യം ചെയ്യാന്‍ വരുന്നത്. ഇന്ത്യയിലെ മുസ്‌ലിംകള്‍ ഇതര വിഭാഗങ്ങളെപ്പോലെ രാജ്യത്തെ ഒന്നാംതരം പൗരന്മാര്‍ തന്നെയാണ്. അത് അംഗീകരിക്കാതിരിക്കാന്‍ സംഘപരിവാറും കൂട്ടരും രംഗത്തുവരുന്നത് ഒരുകാലത്തും വിജയിക്കാന്‍ പോകുന്നില്ല. കാരണം, മതവെറിയന്മാരായ സംഘപരിവാറുകാരല്ലാത്തെ രാജ്യത്തെ ഹിന്ദുക്കള്‍ പോലും നിങ്ങളെ പിന്തുണക്കാനെത്തില്ല.

Back to Top