മാതൃത്വം ചോദ്യം ചെയ്യപ്പെടുമ്പോള്‍
ഹസ്‌ന റീം ബിന്‍ത് അബുനിഹാദ്
മനുഷ്യന്റെ ഓരോ വളര്‍ച്ചയുടെയും ഈരടികള്‍ ഇമ്പമായി വളരുന്നത് മാതാവിന്റെ ഗര്‍ഭാശയത്തില്‍ നിന്നാണ്. സ്‌നേഹത്തിന്റെയും, വാത്സല്യത്തിന്റെയും, കരുതലിന്റെയും അനേകം സ്വപ്‌നങ്ങളുടെയും കരവലയങ്ങള്‍ക്കുള്ളിലാണ് ഓരോ കുഞ്ഞും പിറന്നു വീഴുന്നത്. പുരുഷന്റെ ബീജം വിഹരിച്ചു സ്ത്രീയുടെ അണ്ഡാശയത്തിലേക്കുള്ള യാത്രയില്‍ തന്നെ എത്രയെത്ര അതിശയകരമായ ഘട്ടത്തിലൂടെയാണ് ഓരോ ഗര്‍ഭ പാത്രത്തിലും അത് വളരുന്നത്.ആ കുഞ്ഞിന്റെ ഓരോ വളര്‍ച്ചയും ഓരോ മാതാവിന്റെയും പിതാവിന്റെയും കരുതലും കനിവുമാണ്. എന്നാല്‍, സ്വന്തം കാമപൂര്‍ത്തീകരണത്തിനു നൊന്തു പ്രസവിച്ച കുഞ്ഞിനെ പാറക്കെട്ടുകള്‍ക്കിടയില്‍ വലിച്ചെറിഞ്ഞ മാതാവിന്റെ കഥ പറഞ്ഞ കേരളം ഇന്ന് മാതൃത്വത്തിന്റെ മൂര്‍ധാവില്‍ തല കുമ്പിട്ടിരിക്കുന്ന കാഴ്ച്ച നമ്മുടെ കണ്ണിനെ ഈറനണിയിക്കുന്നു.. ഇതാണോ ഓരോ കുഞ്ഞും ആഗ്രഹിക്കുന്ന, അന്വേഷിക്കുന്ന മാതൃത്വം? ‘മാതൃത്വം’ കാമപൂര്‍ത്തീകരണത്തിന് വേണ്ടി കൊന്നൊടുക്കുന്ന മാതാവിനെയാണോ ഓരോ കുഞ്ഞും കണികണ്ടുണരേണ്ടത്? മാതാവിന്റെ, മാതൃത്വത്തിന്റെ നെഞ്ചില്‍ ഭയപ്പാടില്ലാതെ തലചായ്ച്ചുറങ്ങുന്ന ഓരോ കുഞ്ഞുപൈതലുകളും ആവട്ടെ നാളെയുടെ ഓരോ ഭാവിനറുകുടങ്ങള്‍ !മാതൃത്വത്തെ വാത്സല്യധാരകളായി മാറ്റുന്ന അനേകം മാതാക്കളാവട്ടെ നാളെയുടെ ഓരോ താരാട്ടും പാടുന്നത്.. അത്തരത്തില്‍ നന്മയുടെ നറുമണം ഭാവിയില്‍ ഓരോ കുഞ്ഞിന്റെയും വളര്‍ച്ചയില്‍ വിരിയിക്കാന്‍ ഓരോ മാതാവിനും കഴിയട്ടെയെന്നു ആഗ്രഹിക്കാം, പ്രത്യാശിക്കാം.