24 Friday
October 2025
2025 October 24
1447 Joumada I 2

ഇസ്‌ലാം ഭീതി ഇന്ത്യയിലും ചൈനയിലും

ഹനീന്‍ അബ്ദുല്ല

ഇസ്‌ലാം എന്നു കേട്ടാല്‍ അരിശം നിറയുന്നവരാണ് ചൈനയിലെ കമ്യൂണിസ്റ്റുകളും ഇന്ത്യയിലെ സംഘപരിവാറും. എങ്ങനെയൊക്കെ മുസ്‌ലിംകളെ ഉപദ്രവിക്കാമോ അതിനുള്ള വഴികളെല്ലാം അവര്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. നേര്‍ക്കുനേരെ ആക്രമിക്കുക എന്നതു ഒരു ഭരണകൂടവും ചെയ്യാറില്ല. അവര്‍ ആദ്യം അടയാളങ്ങളെ ഇല്ലായ്മ ചെയ്യുന്നു. അതിലൂടെ അവര്‍ ആഗ്രഹിക്കുന്നത് മനോവീര്യം തകര്‍ക്കലാണ്. ആത്മവീര്യം തകര്‍ന്ന ജനതയെ ഇല്ലാതാക്കാന്‍ പിന്നെ വലിയ ബുധിമുട്ടു വരില്ല. ചൈനീസ് സംസ്‌കാരത്തോടു അടുത്ത് നില്‍ക്കുന്നവരാണ് ഹുയ് മുസ്‌ലിംകള്‍ എന്നാണ് കണക്കാക്കപ്പെടുന്നത്. അവരാണ് ചൈനയില്‍ എണ്ണത്തില്‍ കൂടുതല്‍. 2018-ല്‍ അവര്‍ ഒരു പള്ളി നിര്‍മിച്ചു ഗ്രാന്‍ഡ് മോസ്‌ക് എന്ന പേരില്‍ ‘വെയ്‌ഴോന്‍’ എന്ന സ്ഥലത്താണ് പള്ളി നിര്‍മ്മിച്ചത്. നിര്‍മ്മാണ രീതിയുടെ പേര് പറഞ്ഞു ഭരണകൂടം അത് പൊളിക്കാന്‍ തീരുമാനിച്ചു. പള്ളി ചൈനീസ് സംസ്‌കാരത്തിന് പകരം അറേബ്യന്‍ രീതിയില്‍ നിര്‍മ്മിച്ചു എന്നതായിരുന്നു പൊളിക്കാന്‍ കാരണമായി പറഞ്ഞത്. എങ്കിലും ചൈനയില്‍ മുപ്പതിനായിരത്തിന് മുകളില്‍ ചെറുതും വലുതുമായ പള്ളികള്‍ ഉണ്ടെന്നാണ് കണക്ക്. മുസ്‌ലിംകള്‍ അവരുടെ സ്വത്വം ഉയര്‍ത്തി നില്‍ക്കുന്നത് മാത്രമാണ് ഭരണകൂടം എതിര്‍ക്കുന്നത് എന്ന് വേണം മനസ്സിലാക്കാന്‍. സംഘപരിവാര്‍ ദേശീയതയിലൂടെ ഇസ്‌ലാമിനെ കാണുന്ന രീതി തന്നെയാണ് ചൈനയിലും നടക്കുന്നത്.

Back to Top