21 Saturday
December 2024
2024 December 21
1446 Joumada II 19

ഇ-ലേണിങ് നടക്കട്ടെ

കൊറോണക്കാലം നമുക്കു മുന്‍പില്‍ വലിയ സാധ്യതകളെയാണ് തുറന്നു വെക്കുന്നത്. സാങ്കേതിക വിദ്യകള്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന ആലോചനകള്‍ക്ക് നാം സന്നദ്ധമാകേണ്ടതുണ്ട്. ലോകമെമ്പാടുമുള്ള സമൂഹങ്ങള്‍ പ്രത്യേകിച്ചും യുവാക്കള്‍ മുന്‍പത്തേക്കാളധികം ഇന്‍റര്‍നെറ്റിനെ ആശ്രയിക്കുന്നവരാണ്. തല്‍ക്ഷണം വിവരങ്ങള്‍ കൈമാറാനാകുമെന്ന് മാത്രമല്ല ഏതാനും മൗസ് ക്ലിക്കിലൂടെയോ സ്ക്രീനില്‍ വിരലോടിക്കുന്നതിലൂടെയോ പഠനം നടത്താനും ഇന്‍റര്‍നെറ്റിലൂടെ സാധിക്കുന്നു.
ഓണ്‍ലൈന്‍ വിദ്യാഭ്യാസമെന്നത് ഏറ്റവും ഉചിതമായ തീരുമാനമാണ്. ഒരു കമ്പ്യൂട്ടറും അതിവേഗ ഇന്‍റര്‍നെറ്റുമുള്ള ഏതൊരാള്‍ക്കും ബിരുദം പൂര്‍ത്തിയാക്കാനാകുമെന്ന തലത്തിലേക്ക് ഓണ്‍ലൈന്‍ പഠനം വികസിച്ചിരിക്കുന്നുവെന്നത് ചില്ലറ കാര്യമല്ലല്ലോ. ഓണ്‍ലൈന്‍ പഠനത്തെ പ്രയോജനപ്പെടുത്തുക എന്നത് വിദ്യാഭ്യാസത്തിന്‍റെ വിശാലമായ ചിറകുകള്‍ വീടുകളിലും ലഭ്യമാണെന്നത് പുതു തലമുറക്ക് ലഭിച്ച മഹത്തായ അനുഗ്രഹത്തെ പ്രയോജനപ്പെടുത്തലാണ്. വിദ്യാഭ്യാസവും പഠനവും എന്നത് പരമ്പരാഗത സ്ഥാപനങ്ങള്‍ നല്‍കുന്ന പാഠപുസ്തകങ്ങള്‍, പരീക്ഷകള്‍, പരിശീലന അഭ്യാസങ്ങള്‍ എന്നിവയിലേക്ക് മാത്രമായി ഒതുക്കപ്പെട്ട വിഷയങ്ങളെക്കാള്‍ വളരെയധികം ആഴമുള്ളതാണ്.

അബ്ദുര്‍റഹൂഫ് കൊണ്ടോട്ടി

Back to Top