8 Tuesday
July 2025
2025 July 8
1447 Mouharrem 12

കോവിഡും ക്വാറന്റയ്‌നും

അഷ്‌കര്‍ കൊയിലാണ്ടി

കോവിഡ് മഹാമാരിയുടെ പിടിയിലമര്‍ന്ന് ശ്വാസം കിട്ടാതെ നില്ക്കുകയാണ് സമൂഹം. പൊതുജീവിതം പഴയപോലെ സാധ്യമാകുന്ന അവസരത്തിനായി മാസങ്ങളോ വര്‍ഷങ്ങളോ കാത്തിരിക്കേണ്ടി വരും എന്നിടത്ത് എത്തിയിരിക്കുന്നു കാര്യങ്ങള്‍. സൂക്ഷ്മതയോടെ സമൂഹത്തില്‍ ഇടപെടുക എന്നതു മാത്രമാണ് നമുക്ക് ഇപ്പോള്‍ ചെയ്യാനുള്ളത്. കോവിഡിനോട് പൊരുത്തപ്പെട്ടു പോകാം എന്നിടത്തേക്ക് ചര്‍ച്ചകള്‍ വികസിച്ചു കഴിഞ്ഞിട്ടുമുണ്ട്. എന്നിരുന്നാല്‍ പോലും ആരോഗ്യ രംഗത്ത് ഓരോ വ്യക്തിയും എടുക്കേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ നാം പരാജിതരാകുന്നോ എന്ന ആത്മവിചിന്തനത്തിന് ഓരോരുത്തരും തയ്യാറാകേണ്ടതുണ്ട്.
രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവന്‍ കോറന്റൈനില്‍ പ്രവേശിച്ച് സമൂഹത്തില്‍ രോഗം പടരുന്നത് തടയുക എന്നത് ഏറ്റവും പ്രാധാന്യമേറിയ കാര്യമാണ്. എന്നാല്‍, അവയ്‌ക്കൊട്ടും വില കല്പിക്കാതെ, എനിക്കങ്ങനത്തെ രോഗമൊന്നും വരില്ലെന്നു കരുതി സമൂഹ മധ്യത്തിലേക്കിറങ്ങുന്നവരില്‍ ഏറെയും അഭ്യസ്ത വിദ്യരാണെന്നതാണ് സങ്കടകരം. താന്‍ കാരണം മറ്റൊരാള്‍ പ്രയാസത്തിലായേക്കാം എന്ന ബോധ്യമെങ്കിലും ഇത്തരത്തിലുള്ളവരെ ഇറങ്ങി നടക്കുന്നതില്‍ നിന്ന് തടയേണ്ടതുണ്ട്. ഒട്ടും ഗൗരവത്തോടെ ഇത്തരം സമീപനങ്ങളെ കൈകാര്യം ചെയ്തില്ലെങ്കില്‍ വലിയ ദുരന്തമാകും ഫലം. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട.

Back to Top