21 Saturday
December 2024
2024 December 21
1446 Joumada II 19

അര്‍ണബും സംഘവും

അഹമ്മദ് ഷരീഫ്

അര്‍ണബ് ഗോസ്വാമി വാര്‍ത്താ മാധ്യമ രംഗത്ത് സംഘപരിവാറിന്റെ ശബ്ദമാണ്. സംഘ പരിവാറിനു അനുകൂലമായി കാര്യങ്ങള്‍ കൊണ്ടുപോകുന്നതില്‍ അദ്ദേഹം തന്റെ വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്. ഇസ്‌ലാമോഫോബിയയുടെ പ്രചാരകന്‍ കൂടിയായ അദ്ദേഹം ഇടതുപക്ഷ വിരുദ്ധതയും പ്രകടിപ്പിച്ചു. അതുകൊണ്ടു തന്നെ കേരളത്തെത്തെയും അദ്ദേഹം വെറുതെ വിട്ടില്ല. The nation wants to know എന്ന മുദ്രാവാക്യം അദ്ദേഹം അങ്ങനെയാണ് ഉപയോഗിച്ചത്. ദേശീയത, ദേശസ്‌നേഹം എന്നിവയ്ക്ക് ഒരു അര്‍ണബ് രീതി തന്നെ അദ്ദേഹം കണ്ടു പിടിച്ചു. ഇന്ത്യന്‍ മാധ്യമലോകത്ത് അര്‍ണബ് പ്രസരിപ്പിക്കുന്നത് ഒരു നിഷേധ പ്രവണതയാണ്.
ദേശീയ മാധ്യമങ്ങളെ പൂര്‍ണമായി തന്നെ സംഘപരിവാര്‍ കയ്യടക്കിയിരിക്കുന്നു. അതിനു ചുക്കാന്‍ പിടിക്കാന്‍ ഒരാള്‍ എന്നതു കൊണ്ടാണ് അര്‍ണബ് സംഘപരിവാരിനു പ്രിയപ്പെട്ടവനാകുന്നത്. അടുത്തിടെ ചാനലിന്റെ റേറ്റിങ്ങുമായി ബന്ധപ്പെട്ട വിവാദത്തില്‍ അദ്ദേഹം പെട്ടിരുന്നു. രാജ്യത്തെ ജനങ്ങളും എഴുത്തുകാരും കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ നിസ്സംഗത കൈകൊണ്ട ഭരണവര്‍ഗം അവരില്‍ ഒരാളെ തൊട്ടപ്പോള്‍ എത്ര വേഗമാണ് പ്രതികരിച്ചത് എന്നതാണ് ഇതിലെ അത്ഭുതം. മാധ്യമ ലോകത്ത് തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരെ നിഷ്‌കരുണം ചവിട്ടി താഴ്ത്തുന്ന ലോകത്ത് സംഘപരിവരിനു ശബ്ദം ലഭിക്കാന്‍ അവരുടെ വളര്‍ത്തു മകനെ തന്നെ പിടികൂടേണ്ടി വന്നു എന്നതാണ് ഇതില്‍ എടുത്ത് പറയേണ്ട കാര്യം.

Back to Top