11 Wednesday
June 2025
2025 June 11
1446 Dhoul-Hijja 15

സമ്മതിദാനം അറിഞ്ഞു വിനിയോഗിക്കുക

അബൂഹിബ ഫിദ

ഇന്ത്യ മതേതര ജനാധിപത്യ റിപ്പബ്ലിക്കാണ്. അതിന്റെ ശില്‍പികള്‍ ലക്ഷ്യംവെച്ച മഹത്തായ സന്ദേശം തിരസ്‌കരിക്കുകയും അതിന്റെ മൂല്യങ്ങളെ വ്യഭിചരിക്കുകയും ജനങ്ങളെ കൊഞ്ഞനം കുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത്. രാജ്യത്തോടും ജനതയോടും ഭരണ ഘടനയോടും ആദരവും കൂറും ഉള്ള ഭരണാധികാരികളും നിയമപാലകന്മാരും ഉത്തരാധികാരികളും ഉദ്യോഗസ്ഥന്മാരും നമുക്കുണ്ടായിരുന്നു. ചിലരെങ്കിലും ഇപ്പോഴും ഉണ്ട്. അവരോടുള്ള ആദരവ് പ്രകടിപ്പിച്ചു കൊണ്ട് തന്നെ, ഭൂരിഭാഗം പേരും ഇതിന്നപവാദമാണ്. അടുത്ത തെരഞ്ഞെടുപ്പ് വരെ ജനങ്ങളിലേക്ക് തിരിഞ്ഞു നോക്കാത്തവരുണ്ട്. ഓരം പറ്റി നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ഇല്ലായിരുന്നെങ്കില്‍ കെട്ടി വെച്ച കാശ് പോലും ഇവര്‍ക്ക് കിട്ടുകയില്ല. ഇവിടെയാണ് നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ പുനരാലോചന വേണ്ടത്. തെരഞ്ഞെടുത്ത ജനങ്ങള്‍ക്ക് ജന പ്രതിനിധികളെ തിരിച്ചു വിളിക്കാന്‍ അവസരം ലഭിക്കണം. അടുത്ത ഇലക്ഷന് അഞ്ചു വര്‍ഷം കാലാവധി ഉള്ളതിനാല്‍ കട്ടും അഴിമതി നടത്തിയും അടുത്ത ഇലക്ഷന് ഉള്ള ഫണ്ട് ഉണ്ടാക്കുന്നു. പ്രകടന പത്രിക അനുസരിച്ച് പുരോഗമനം നടത്താത്ത ജനപ്രതിനിധികളെ വഞ്ചന കുറ്റം ചുമത്തി കേസെടുക്കണം. അവരെ തിരിച്ചു വിളിക്കാന്‍ അവസരം ജനങ്ങള്‍ക്ക് ലഭിക്കണം. തെരെഞ്ഞെടുപ്പ് വേളയില്‍ മാത്രം ജനങ്ങളെ കാണുന്ന ജനപ്രതിനിധികളാകരുത്. ജനാധിപത്യപരമായ നമ്മുടെ പൗരാവകാശം തിരിച്ചറിവോടെ വിനിയോഗിക്കുക.

Back to Top