സവര്‍ണ സംവരണവും ഇടത് നിലപാടും
അബ്ദുര്‍റഹ്മാന്‍
സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കായി മികച്ച രീതിയില്‍ തന്നെ ശബ്ദമുയര്‍ത്തുന്നവരായിരുന്നു ഇടതു പാര്‍ട്ടികളില്‍ അധികവും. എന്നാല്‍, സമൂഹത്തിന്റെ മുന്‍നിരയിലേക്ക് ന്യൂനപക്ഷ അധകൃത സമുഹത്തെ കൊണ്ടു വരാനായുള്ള സംവരണ നിയമത്തില്‍ വെള്ളം ചേര്‍ത്ത് സവര്‍ണര്‍ക്ക് മേല്‌ക്കൈ നല്കുന്നതിണായി ഇടതു സര്‍ക്കാര്‍ തന്നെ സവര്‍ണ സംവരണം നടപ്പാകിയിരിക്കുന്നു. വിഷയം കൃത്യമായി ബോധ്യമുള്ള അടിയുറച്ച ഇടതു പ്രവര്‍ത്തകര്‍ക്ക് പോലും സ്വയം ഈ നിലപാട് ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടില്ല. അഞ്ചു സെന്റു പോലുമില്ലാതെ കൊടിയ ദാരിദ്ര്യത്തില്‍ ഒട്ടേറെ പ്പേര്‍ കഴിയുമ്പോള്‍ 50 സെന്റും 2 ഏക്കറുമൊക്കെയാണ് ദാരിദ്രത്തിന്റെ പുതിയ മാനദണ്ഡമെന്ന വായന എത്രത്തോളം നാണക്കേടുണ്ടാക്കുന്നതാണ്. ഇടതു പക്ഷത്തിന് സവര്‍ണ വിഭാഗങ്ങളോടുള്ള ഈ പ്രത്യേക പരിഗണന സംഘപരിവാറിനു ബദലാകാനുള്ള ശ്രമമാണോ എന്ന് സംശയിച്ചാല്‍ കുറ്റം പറയാനൊക്കില്ല.