24 Friday
October 2025
2025 October 24
1447 Joumada I 2

കോവിഡ്: പുനര്‍വിചിന്തനം ആവശ്യമാണ്

അബ്ദുറഊഫ്

കോവിഡുമായുള്ള പോരാട്ടത്തിലാണ് ലോകജനത. ആ പോരാട്ടം നമുക്കൊത്തിരി പാഠങ്ങള്‍ സമ്മാനിച്ചു. ജീവിതത്തിന്റെ നശ്വരതയുടെ നമ്മുടെ നിസഹായതയുമെല്ലാം ഏറെ വൃത്തിയായി കോവിഡ് കാലം നമ്മെ പഠിപ്പിച്ചു. സ്ഥല കാലങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കുമനുസരിച്ച് അത് ഏല്‍പ്പിച്ച പ്രഹരം വ്യത്യസ്തമായിരുന്നു എന്ന് വേണം പറയാന്‍. ഏതായാലും കുറെയേറെ രാജ്യങ്ങള്‍ കോവിഡാനന്തര കാലത്തേക്ക് പ്രവേശിച്ചിരിക്കയാണ്. കുറെ പേര്‍ കോവിഡുമൊത്ത് ജീവിക്കാന്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് ഏറെ പ്രഹരമേല്‍പച്ച ഇറ്റലി, സ്‌പെയിന്‍ പോലുള്ള രാജ്യങ്ങളിലെല്ലാം ജനങ്ങള്‍ കോവിഡുമായി ചേര്‍ന്ന് ജീവിക്കാന്‍ പഠിച്ചിരിക്കുന്നു. കോവിഡ് നിലനില്‍ക്കെ തന്നെ ലോക്ഡൗണില്ലാതെ അവര്‍ ജീവിക്കുന്നു. ശരീരത്തിനേല്‍പ്പിച്ച പ്രഹരത്തെക്കാള്‍ മാനസികമായാണ് അത് ആളുകളെ തളര്‍ത്തിയത് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. കോവിഡ് എന്നത് ഒരു ജലദോഷപ്പനി മാത്രമാണെന്ന് ഇനിയെങ്കിലും നമ്മള്‍ പറഞ്ഞു തുടങ്ങേണ്ടിയിരിക്കുന്നു.

Back to Top