8 Friday
August 2025
2025 August 8
1447 Safar 13

ഇന്ത്യന്‍ മുസ്ലിംകളെ ആക്രമിക്കുന്ന ഇസ്ലാമോഫോബിക് വൈറസുകള്‍

രാജ്യത്തെ മുസ്ലിം ന്യൂനപക്ഷവുമായി ഭരണകൂടത്തെ ബന്ധിപ്പിക്കുന്ന എല്ലാവിധ ധാര്‍മിക, ജനാധിപത്യ മൂല്യങ്ങളും, സാമൂഹിക ശ്രേണിയില്‍ ഹിന്ദുക്കളെ ഏറ്റവും മുകളിലും മുസ്ലിംകളെ ഏറ്റവും താഴെയും പ്രതിഷ്ഠിച്ചു കൊണ്ടുള്ള ജാതിവ്യവസ്ഥയുടെ പുനരവതരണത്തിനു വേണ്ടി തുടച്ചുമാറ്റപ്പെട്ടു. മോദിയെയും അദ്ദേഹത്തിന്‍റെ ആരാധകരെയും സംബന്ധിച്ചിടത്തോളം, ഇന്ത്യന്‍ സ്വത്വം എന്നാല്‍ ‘രക്തം, മണ്ണ്’ എന്നിവയുമായി ബന്ധപ്പെട്ട ഒന്നാണ്. കോവിഡ് 19 പകര്‍ച്ചവ്യാധി അപ്രതീക്ഷിതമായിരുന്നു. എന്നാല്‍ ഇന്ത്യയിലെ ഇസ്ലാമോഫോബിക്ക് അടിച്ചമര്‍ത്തലിന്‍റെയും പീഡനത്തിന്‍റെയും ബലിയാടാക്കലിന്‍റെയും ഘടനയും രൂപവും ഇവിടെ ശക്തമായി തന്നെ നിലനില്‍ക്കുന്നുണ്ട്. മുസ്ലിം അഭയാര്‍ഥികള്‍ക്ക് പൗരത്വം നിഷേധിക്കുന്ന, രേഖകളില്ലാത്ത മുസ്ലിം പൗരന്‍മാരുടെ പൗരത്വം റദ്ദു ചെയ്യുന്ന ഭരണഘടനാ ഭേദഗതികളുടെ മുകളിലാണ് അതു സ്ഥാപിതമായിരിക്കുന്നത്. ചൈനീസ് ശൈലിയിലുള്ള തടങ്കല്‍ പാളയങ്ങള്‍ അസമിലുണ്ട്, രാജ്യത്തുടനീളമുള്ള നഗരങ്ങളിലും ഗ്രാമങ്ങളിലും റോന്തുചുറ്റുന്ന ഹിന്ദുത്വ ആള്‍ക്കൂട്ടം തങ്ങളുടെ പ്രിയപ്പെട്ട പ്രധാനമന്ത്രിക്ക് നിരപരാധികളുടെ ചോര കൊണ്ട് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടിരിക്കുന്നു.
അബ്ദുല്‍ ഹക്കീം

Back to Top