28 Wednesday
January 2026
2026 January 28
1447 Chabân 9

കുട്ടികളുടെ കാര്യത്തില്‍ നാം പരാജയപ്പെടുന്നു

അബ്ദുല്‍അസീസ്

കോവിഡ് വിതച്ച അനിശ്ചിതാവസ്ഥകളെ കൂടുതല്‍ അസ്വസ്ഥമാക്കി കൊണ്ടാണ് ഉത്ര നമ്മുടെ ഇടയിലേക്ക് വരുന്നത്. കേട്ടുപരിചയം പോലുമില്ലാത്ത കൊലപാതകത്തിന്റെ വിശദാംശങ്ങളുടെ ഇടയിലാണ് ഒരു വയസും മൂന്ന് മാസവും മാത്രം പ്രായമുള്ള കുഞ്ഞിന്റെ നിലവിളിക്ക് മുന്നില്‍ നമ്മള്‍ പതറി നില്‍ക്കുന്നത്. ഇന്ത്യ കണ്ട മഹാപലായനത്തിന്റെ തീവ്രതകളില്‍ നിന്ന് കേരളം വേറിട്ട് നില്‍ക്കുമ്പോഴും, കുഞ്ഞുങ്ങള്‍ കടന്നുപോകുന്ന അരക്ഷിതാവസ്ഥകളില്‍ നിന്ന് അവരെ രക്ഷിക്കാന്‍, ഒരു സോഷ്യല്‍ സപ്പോര്‍ട് സിസ്റ്റം ഉണ്ടാക്കുന്നതില്‍ നമ്മളും പരാജയപ്പെട്ട് പോകുന്നുണ്ട്. ഒരു വയസുകാരനായ കുഞ്ഞുള്ള വീട്ടില്‍ ഒരു വിഷജീവിയെ പലതവണ കൊണ്ട് വന്ന കുഞ്ഞിന്റെ പിതാവ് കേരളത്തിന്റെ യാഥാര്‍ഥ്യമാണ്. വാര്‍ത്തകള്‍ക്കും ചര്‍ച്ചകള്‍ക്കുമിടയില്‍ കുറ്റാരോപിതനായ, പിതാവിന്റെ വീട്ടുകാരാല്‍ ഒളിപ്പിക്കപ്പെടുന്ന കുഞ്ഞ്. എല്ലാ സുരക്ഷിതാവസ്ഥകളില്‍ നിന്നും പറിച്ചെറിയപ്പെട്ട് അപരിചിതരായ മനുഷ്യരുടെ കൈകളിലൂടെ കൈമാറി, കൈമാറി പോകുന്ന ഒരു വയസുകാരന്‍ കടന്ന് പോകുന്ന ഭയവും അരക്ഷിതാവസ്ഥയും. ഉത്രയുടെ കുഞ്ഞ് ‘അമ്മ വീട്ടില്‍’ എത്തിയെങ്കിലും നമ്മുടെ കുഞ്ഞുങ്ങള്‍ കടന്നു പോകുന്ന അരക്ഷിതാവസ്ഥകളെ കുറിച്ച്, ആ കുഞ്ഞിന്റെ നിലവിളി നമ്മളെ ഓര്‍മിപ്പിക്കുന്നുണ്ട്.

Back to Top