9 Saturday
August 2025
2025 August 9
1447 Safar 14

ആ വംശവെറിയനെ, വര്‍ണ വെറിയനെ അമേരിക്കന്‍ ജനത പടിയിറക്കി

ബഷീര്‍ വള്ളിക്കുന്ന്

ആ വംശവെറിയനെ, വര്‍ണ വെറിയനെ അമേരിക്കന്‍ ജനത പടിയിറക്കി. ലോകം മുഴുക്കെയുള്ള വംശവെറിയന്മാരുടെയും വര്‍ണ്ണ വെറിയന്മാരുടെയും വലിയ ദോസ്ത് ആയിരുന്നു അയാള്‍. കെട്ടിപ്പിടിച്ചും മുത്തം കൊടുത്തും മുദ്രാവാക്യം വിളിച്ചും അയാളെ ആ സ്ഥാനത്ത് രണ്ടാമതും അവരോധിക്കാന്‍ ആ ദോസ്തുക്കളൊക്കെ ആവുന്നത് ശ്രമിച്ചു. പക്ഷേ, ജനങ്ങള്‍ അവരോടു പറഞ്ഞു, പടിയിറങ്ങൂ. ജനാധിപത്യവും ഭരണഘടനയും അതുയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുമാണ് നിങ്ങളുടെ തലക്കകത്തെ വിദ്വേഷ രാഷ്ട്രീയത്തെക്കാള്‍ ലോകത്തിന് ഇപ്പോള്‍ വേണ്ടത്. ഇതുപോലൊരു ദിവസം ഇന്ത്യക്കും വന്നെത്തുമെന്ന് ഉറച്ച് വിശ്വസിക്കുക. എല്ലാ വിഴുപ്പുകളെയും ചെവിക്കുന്നിക്ക് പിടിച്ച് പടിയിറക്കുന്ന ഒരു ദിവസം.

Back to Top